Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ചൊവ്വയില്‍നിന്ന് 'ക്യൂരിയോസിറ്റി' വിവരങ്ങള്‍ അയച്ചു തുടങ്ങി



ഹൂസ്റ്റണ്‍: ഭൂമിക്കു പുറത്ത് ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രലോകത്തിന് ആവേശം പകര്‍ന്നുകൊണ്ട് അമേരിക്കയുടെ പര്യവേക്ഷണ വാഹനം 'ക്യൂരിയോസിറ്റി' സുരക്ഷിതമായി ചൊവ്വാ ഗ്രഹത്തിലിറങ്ങി. ചൊവ്വയുടെ രഹസ്യങ്ങള്‍ മനുഷ്യനുമായി പങ്കുവെക്കുന്നതിന് തുടക്കംകുറിച്ച് തിങ്കളാഴ്ച രാവിലെത്തന്നെ മൂന്നു ചിത്രങ്ങള്‍ അത് ഭൂമിയിലേക്കയച്ചു. 

എട്ടരമാസം കൊണ്ട് 57 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഒരു ടണ്‍ ഭാരമുള്ള വാഹനം തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍സമയം 11.02-ന് ചൊവ്വയിലെ 'ഗേല്‍ ക്രേറ്റര്‍' എന്ന ഗര്‍ത്തത്തില്‍ ചെന്നിറങ്ങിയത്. ചൊവ്വയെ വലംവെക്കുന്ന ഒഡീസി എന്ന ഉപഗ്രഹം വഴി ക്യൂരിയോസിറ്റിയില്‍നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തി. 

''ഞാന്‍ സുരക്ഷിതമായി ചൊവ്വയിലെത്തി '' ക്യൂരിയോസിറ്റിയുടെ യന്ത്രമനുഷ്യന്‍ ഇന്റര്‍നെറ്റ് വഴി 'ട്വിറ്റര്‍' സന്ദേശത്തിലൂടെ ലോകത്തെ അറിയിച്ചു. 

ബഹിരാകാശവാഹനത്തില്‍നിന്ന് വേര്‍പെട്ട് സെക്കന്‍ഡില്‍ 20, 000 കിലോമീറ്റര്‍ വേഗത്തില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ പേടകത്തിന്റെ വേഗം കൊച്ചു റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള 'ആകാശ ക്രെയിന്‍' എന്ന നൂതന സംവിധാനത്തിന്റെയും പതിവ് പാരച്യൂട്ടുകളുടെയും സഹായത്തോടെയാണ് കുറച്ചു കൊണ്ടുവന്നത്. സെക്കന്‍ഡില്‍ 60 സെന്റീമീറ്റര്‍ എന്ന സുരക്ഷിതവേഗത്തില്‍ അത് ചൊവ്വയുടെ ഉപരിതലത്തെ സ്പര്‍ശിച്ചു. 

'ഏഴു സംഭ്രമനിമിഷങ്ങള്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ലാന്‍ഡിങ്ങിന്റെ അപകടകരമായ അവസാന ഘട്ടം ക്യൂരിയോസിറ്റി സുരക്ഷിതമായി തരണം ചെയ്‌തെന്ന് സ്ഥിരീകരിച്ചപ്പോള്‍ കാലിഫോര്‍ണിയയിലെ പസദേനയില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍.)യിലെ ശാസ്ത്രജ്ഞര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി. ഒരു സാഹസികനാടകത്തിന്റെ ശുഭകരമായ പരിസമാപ്തി എന്നാണ് ജെ.പി.എല്‍. ഡയറക്ടര്‍ ചാള്‍സ് എലാച്ചി അതിനെ വിശേഷിപ്പിച്ചത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)