Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പുതിയ ഉത്തര സൂചികയുമായി തലയൂരാനായി വിദ്യാഭ്യാസ വകുപ്പ്‌ :

"ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ PGT ENGLISH 'ൻറെ TET'ൻറെ ഉത്തര സൂചികയിൽ ............... ................... ....................... .................... ...... ......... ..................... ..................... ............. ................. ........... .............. ............. .............. .......... ................... ........... ................ ........... .......................... .............. ........... .................
യൂണിവേഴ്സിറ്റിയുടെ ഉത്തര സൂചിക കണ്ടപ്പോയാണ് ഉദ്യോഗാർത്ഥികൾ ശരിക്കും അമ്പരന്നത് 50'ൽ അധികം തെറ്റുകൾ......."
ക്കഴിഞ്ഞ ജൂണ്‍ 26ന്‌ ദ്വീപ്‌ ന്യൂസ്‌ അടക്കമുള്ള "ഇ-മാധ്യമങ്ങള്‍" പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്‌. അവസാനം ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചപ്പോയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ പുതിയ നോട്ടീസ്‌ ഇറക്കിയത്‌. യൂണിവേഴ്സിറ്റിക്ക്‌ തെറ്റു പറ്റിയതാണെന്നും പുതിയ Answer Key പറയും പ്രകാരവുമാണെന്നുമാണ്‌ നോട്ടീസിന്‍റെ ഇതിവൃത്തം. എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. ഒന്നോ രണ്ടോ തെറ്റുകള്‍ അല്ല ഉത്തര സൂചികയില്‍ വന്നത്‌ 50 ല്‍ അധികം. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു ജോലി സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ ഒരു പരിചയവുമില്ലാത്ത ഒരു യൂണിവേഴ്സിറ്റിയെ ഏല്‍പ്പിച്ചതിന്‍റെ അടിസ്ഥാനം എന്ത്‌?
ഇപ്പോള്‍ നടത്തിയ പരീക്ഷ നടത്തിപ്പിന്‍റെ (പാഴ്)ചെലവ്‌ ആരുടെ തലയില്‍ എഴുതി തള്ളും?..

എന്തായാലും കോടതിയില്‍ നിന്നും വകുപ്പിന്‌ കൊറി കിട്ടാതെ ഈ നോട്ടീസ്‌ സഹായിക്കുമോ എന്ന്‌ കണ്ടറിയാം.


PGT English- TETപുതിയ ഉത്തര സൂചിക
Reported:
അബ്ദുബാരി അഗത്തി

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)