ലണ്ടന്‍ : നൂറ് കോടി ജനങ്ങള്‍ക്ക് അഭിമാനമായി ഇതാ
വീരനായൊരു ഹരിയാനക്കാരന്‍ ഫയല്‍വാന്‍. യോഗേശ്വര്‍ ദത്ത്. ഒരൊറ്റ രാത്രി
നാലു പേരെ ഇടിച്ചുവീഴ്ത്തിയ ഈ ഇരുപത്തിയൊന്‍പതുകാരന്‍ ഒളിമ്പിക് ഗോദയില്‍
നിന്നും നേടിയെടുത്തത് സ്വര്‍ണത്തിന്റെ നൂറിരട്ടി മാറ്റുള്ളൊരു വെങ്കലം.
റെപ്പഷാജ് റൗണ്ടിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ യോങ് മ്യോങ്
റിയെ ശരിക്കും നിഷ്പ്രഭനാക്കിക്കൊണ്ടാണ് യോഗേശ്വര്‍ വെങ്കലം നേടിയത് (3-1)
റെപ്പഷാജ് റൗണ്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് പേരോടാണ് യോഗേശ്വറിന്
മല്ലിടേണ്ടിവന്നത്. റെപ്പഷാജിലെ ആദ്യ മത്സരത്തില്‍ പ്യൂട്ടോറിക്കയുടെ
ഫ്രാങ്ക്‌ളിന്‍ ഗോസ് മാറ്റസിനെയും (3-0) രണ്ടാം മത്സരത്തില്‍ ഇറാന്റെ മസൗദ്
എസ്‌മെയ്ല്‍പുര്‍ജോയ്ബാരിയെയും നിര്‍ണായകമായ അവസാന മത്സരത്തില്‍ ഉത്തര
കൊറിയയുടെ യോങ് മ്യോങ് റിയെയുമാണ് യോഗേശ്വര്‍ ഒരു മണിക്കൂറിന്റെ
ഇടവേളയില്‍ മലര്‍ത്തിയടിച്ചത്.
No comments:
Post a Comment