Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സാഭിമാനം ഇന്ത്യ


ലണ്ടന്‍: 120 കോടി ജനങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരരായി കാത്തിരുന്നെങ്കിലും പൊന്നണിയാന്‍ ഇന്ത്യക്ക് യോഗമുണ്ടായില്ല. എങ്കിലും സുശീല്‍കുമാര്‍ ഗുസ്തിയില്‍ നേടിയ വെള്ളിമെഡലിന്റെ തിളക്കത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ പ്രയാണം അവസാനിച്ചു.
ഗെയിംസ് കൊടിയിറങ്ങിയ അവസാന ദിവസമായിരുന്നു 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീലിന്റെ നേട്ടം. ഫൈനലില്‍ ജപ്പാന്റെ തത്‌സുഹിറോ യോനെമിത്‌സുവിനോട് ഇന്ത്യന്‍ താരം പരാജയപ്പെട്ടു.
സ്വര്‍ണപ്രതീക്ഷയോടെ രാജ്യം നിമിഷങ്ങളെണ്ണി കാത്തിരുന്ന ഫൈനല്‍. അതിനൊടുവില്‍ വെള്ളിയുടെ സാന്ത്വനം. ലണ്ടനില്‍ ഇന്ത്യയുടെ ആറാം മെഡല്‍. മെഡലുകളുടെ എണ്ണത്തില്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനം. രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ബെയ്ജിങ്ങില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമാണ് ലഭിച്ചത്. ഇത്തവണ മെഡല്‍നേട്ടം ഇരട്ടിയാക്കിയെങ്കിലും സ്വര്‍ണമില്ലാത്തത് നിരാശാജനകമായി. ഒളിമ്പിക്പതാക ഇനി ബ്രസീലിലെ റിയോ ഡി ജനെയ്‌റോയിലേക്ക്.
വീറുറ്റ പോരാട്ടങ്ങളിലൂടെ സുശീല്‍കുമാര്‍ ഫൈനല്‍ വരെയെത്തിയപ്പോള്‍ ഇന്ത്യ ഇമചിമ്മാതെ കാത്തിരുന്നു. ആറ്റുനോറ്റിരിക്കുന്ന സ്വര്‍ണം സുശീല്‍ നേടുമെന്ന വിശ്വാസം. എന്നാല്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ ജപ്പാന്‍ താരത്തോട് സുശീല്‍ കാര്യമായി പോരാടാന്‍ പോലുമാകാതെ കീഴടങ്ങിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. വയറിന് അസുഖം ബാധിച്ചതാണ് സുശീലിന് തിരിച്ചടിയായത്. എങ്കിലും ലണ്ടനിലെ വേദികളില്‍ നിന്ന് നേടിയ അരഡസന്‍ മെഡലുകള്‍ ഇന്ത്യന്‍ കായികവേദിയെ വരുംനാളുകളില്‍ ഊര്‍ജസ്വലമാക്കും.
തുടര്‍ച്ചയായ ഒളിമ്പിക്‌സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സുശീല്‍ മാറി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)