Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപിലെ സീനിയര്‍ ഡോക്ടര്‍ ഡോ.കെ.ആറ്റക്കോയ മരണപ്പെട്ടു


കവരത്തി(10.9.12): ദ്വീപിലെ സീനിയര്‍ ഡോക്ടറും ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യനുമായ ഡോ.കെ.ആറ്റക്കോയ (അമിനി) മരണപ്പെട്ടു. അദ്ദേഹത്തെ ദേഹാസ്വസ്വത്തെതുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദ്വീപിലെ ആദ്യത്തെ മെഡിസിനില്‍ പി.ജി ബിരുധം കരസ്തമാക്കിയ വ്യക്തിയാണദ്ദേഹം. ദീര്‍ഘകാലം മെഡിക്കല്‍ ഡയരക്ടറായി സേവന മനുഷ്ടിച്ചിട്ടുണ്ട്. ദ്വീപിന് അദ്ദേഹത്തിന്‍റെ വിടവ് നികത്താനാവാത്തത് തന്നെയാണ്.അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലമായ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞ് ഡോക്ടര്‍മാരും, പൌരപ്രമുഖരും ആശ്രിതരും ആശുപത്രിയില്‍ എത്തിയിരുന്നു. മയ്യിത്ത് കുളിപ്പിച്ചശേഷം ഖബറടക്കാനായി സ്വദേശമായ അമിനിയിലേക്ക് കൊണ്ട്പോകും. ചെറിയബിയാണ് ഭാര്യ. ശാഫി, ഇഖ്ബാല്‍, സലീം, റഫീഖ്, സിത്തുന്നിസ എന്നിവര്‍ മക്കളാണ്.  

അദ്ദേഹത്തിന്‍റെ മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തേയും നമ്മളേയും നാളെ അള്ളാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരു്മിച്ച് കൂട്ടുമാറാകട്ടെ- ആമീന്‍ (എഡിറ്റര്‍ ദ്വീപ് ന്യൂസ്)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)