ചെത്ത്ലത്ത്(3.8.12): ചെത്ത്ലത്ത് യൂണിറ്റ് എസ്.എസ്.എഫ് സ്വലാത്ത് നഗറില്‍ നടത്തിവരുന്ന റമളാന്‍ പ്രഭാഷണത്തിന്റെ ഭാഗമായി പണ്ഡിതന്‍മാരും മുതഅല്ലിമീങ്ങളും ചേര്‍ന്ന് ബുര്‍ദ്ദ മജ്ലിസ് സംഘടിപ്പിച്ചു.
മുഹമ്മദ് റഊഫ് സഖാഫിയുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ച ബുര്‍ദ്ദ മജ്ലിസിന് യൂണിറ്റ് വൈസ്പ്രസിഡന്റ് ഹാഫിള് മുഹമ്മദ നസീര്‍ സഖാഫി നേതൃത്വം നല്‍കി യൂണിറ്റ് പ്രസിഡന്റ് മുഹമമദ് ഹസന്‍ സഖാഫി, ളഹറുദ്ധീന്‍ അഹസനി തുടങ്ങിയ പണ്ഡിതന്‍മാരും മുതഅല്ലിമീങ്ങളും വേദിയില്‍ അണിനിരന്നു.
റമളാന്‍ ദിനരാത്രങ്ങളിലെ പ്രഭാഷണത്തിനും പ്രവാചക പ്രകീര്‍ത്തനസദസ്സിലും ജനങ്ങള്‍ സജീവമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാഷണത്തിനും സ്വലാത്ത് മജ്ലിസിനും എസ്.വൈ.എസ് കോഴിക്കോട് ജില്ല സെക്രട്ടറി റഹമത്തുള്ളാ സഖാഫി (എളമരം) നേതൃത്വം നല്‍കും.
No comments:
Post a Comment