കൊച്ചി(17.7.12):
സിനിമാക്കമ്പനി
എന്ന സിനിമയില്‍ സംവിധായകന്‍
മമാസിന്‍റെ പേരിന് തൊട്ട്
മുമ്പ് കല്‍പേനി ഫരീദ്ഖാന്‍റെ
പേര് തെളിയിമ്പോള്‍ ലക്ഷദ്വീപിന്‍റെ
കരം ആദ്യമായി മലയാള സിനിമയെ
തൊടുകയാണ്. കല്‍പേനി
സ്വദേശിയായ ഫരീദ്ഖാനെ
പരിചയമില്ലാത്ത ദ്വീപുകാര്‍
ചുരുക്കമായിരിക്കും.
പലപല ജിവിത
വേഷങ്ങളില്‍ തന്‍റെ കഴിവ്
പ്രകടിപ്പിച്ച വ്യക്തിയാണദ്ദേഹം.
ആദ്യം ലഭിച്ച
സര്‍ക്കാര്‍ ഉദ്യോഗം വലിച്ചെറിഞ്ഞ
ഫരീദ് കിംങ്ങ്ഫിഷര്‍ അധിപന്‍
വിജയിമല്യയുടെ പേഴ്സണല്‍
സ്റ്റാഫംഗമായി.
തുടര്‍ന്ന്
ഇതും ഉപേക്ഷിച്ച് സ്വന്തമായി
വാങ്ങിയ മഞ്ചുവില്‍ ദ്വീപിലെ
കോണ്‍ട്രാക്ടര്‍ പദവിയിലേക്ക്
ഉയര്‍ന്നു. പിന്നീട്
ഇതും ഉപേക്ഷിച്ചു.
ഇപ്പോഴിതാ
സിനിമാക്കമ്പനി എന്ന സിനിമ
നിര്‍മ്മാണത്തിന് ധൈര്യപൂര്‍വ്വം
മുന്നോട്ട് വന്നിരിക്കുന്നു.
മമാസാണ് ഈ
സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ
സ്ക്രിപ്റ്റ് വായിക്കുമ്പോള്‍
തന്നെ തനിക്ക് ഈ സിനിമ ചെയ്യാന്‍
സാധിക്കുമെന്ന് ഫരീദ് പറയുന്നു.
പുതുമുഖങ്ങളെയാണ്
ഈ സിനിമയില്‍ ഇവര്‍
പരിചയപ്പെടുത്തുന്നത്.
എന്നാല്‍
സിനിമ പ്രതീക്ഷിക്കുന്ന
വിജയം നേടുമെന്ന് തന്നെയാണ്
ഫരീദിന്‍റെ ആത്മവിശ്വാസം.
ഈ മാസം
അവസാനത്തോടെ സിനിമാക്കമ്പനി
പ്രദര്‍ശനത്തിനെത്തും.
മാതൃഭൂമിക്ക്
ഫരീദ് നല്‍കിയ അഭിമുഖം ദ്വീപ്
ന്യൂസ് കടമെടുക്കട്ടെ "
ഇന്ത്യയില്‍
ഇപ്പോഴും സ്വാതന്ത്ര്യം
കിട്ടാത്ത ഒരു സ്ഥലമുണ്ടെങ്കില്‍
അത് ലക്ഷദ്വീപാണ്.
ജനങ്ങള്‍
പ്രത്യേകിച്ച് ചെറുപ്പക്കാര്‍
പുരോഗമനത്തിനായി ചിന്തിക്കുന്നവരാണ്.
പക്ഷെ ഭരണകൂടം
കുത്തഴിഞ്ഞുകിടക്കുന്നു.
മാധ്യമങ്ങളില്ലാത്ത
നാട്ടില്‍ അവര്‍ക്ക് ആരെ
പേടിക്കാന്‍"
No comments:
Post a Comment