അഗത്തി(ലക്ഷദ്വീപ്): പുണ്യ
ബറാഅത്ത് ദിനത്തിൽ അഗത്തി SSF,SYS,SBS സംയുക്തമായി ജുമാ മസ്ജിദിൽ നിന്നും
മഹാനായ ഫക്രുദ്ദീൻ ബാവ വലിയുള്ളാഹി അന്ത്യവിശ്രമം കൊള്ളുന്ന ശൈഖിന പള്ളി
മഖാമിലേക്ക് സിയാറത്ത് ജാഥ സംഘടിപ്പിച്ചു. ലക്ഷദ്വീപ് ഘടകം ജംഇയത്തുൽ ഉലമ
ജനറൽ സെക്രട്ടറി ഹംസ കോയ ജസരി ബാഖവി നേതൃത്വത്തിൽ, പണ്ഡിതർ, SSF,SYS,SBS
പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. നാടിൻറെ
ഐശ്വര്യത്തിനും ഐക്യത്തിനും വേണ്ടി ഹംസ കോയ ജസരി ബാഖവിയുടെ ഭക്തി നിർഭയമായ
പ്രാർത്ഥനയിൽ നാട്ടിലെ ആബാല-വൃദ്ധ ജനങ്ങളും പങ്കെടുത്തു. അഗത്തി ദ്വീപ്
ഖാസി പി. ചെറിയ കോയ മുസ്ല്യാർ, നായിബ് ഖാസി അബ്ദുൽ ഗഫൂർ മുസ്ല്യാർ, അബ്ദുൽ
ബാരി മുസ്ല്യാർ, എം. അബ്ദു സമദ് കോയ ദാരിമി, എ. മുഹമ്മദ് മുസ്ല്യാർ
എൻ.പി. ശറഫുദ്ധീൻ സഖാഫി, എം.കെ.ഉമ്മർ മുസ്ല്യാർ എന്നീ പണ്ഡിതരും സിയാറത്ത്
ജാഥയിൽ സംബദ്ധിച്ചു.
No comments:
Post a Comment