ജനീവ: ഫുട്‌ബോള്‍ കളിക്ക് അഞ്ച് റഫറിമാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. രണ്ട്
ലൈന്‍സ്മാന്‍മാര്‍ക്കും റഫറിക്കും പുറമേ രണ്ടപേരെക്കൂടി കളി
നിയന്ത്രിക്കാന്‍ നിയോഗിക്കാമെന്നാണ് ഐ.എഫ്.എ.ബി തീരുമാനമെടുത്തത്. രണ്ട്
ടീമുകളുടെയും ഗോള്‍ലൈനിനു പിന്നിലായിരിക്കും പുതിയ റഫറിമാരുടെ സ്ഥാനം.പുതിയ
റഫറിമാരെ ഉള്‍പ്പെടുത്തണോ എന്ന കാര്യം ഓര്‍ഗനൈസര്‍മാര്‍ക്ക്
തീരുമാനിക്കാം.
ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട് ലണ്ട്, വെയില്‍സ് എന്നീ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ഫിഫയ്ക്കുമാണ് ഐ.എഫ്.എ.ബിയില്‍ വോട്ടവകാശമുള്ളത്. ഫിഫയ്ക്കുമാത്രം നാലും മറ്റു അസോസിയേഷനുകള്‍ക്ക് ഒരു വോട്ടുവീതവുമാണ് അനുവദിച്ചിട്ടുള്ളത്. ഫുട്‌ബോള്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ എട്ടില്‍ ആറുവോട്ടുകളെങ്കിലും ലഭിക്കണം.

No comments:
Post a Comment