അഗത്തി(7.7.12): അഡ്മിനി സ്ട്രേറ്റര്‍ ശ്രീ.അമര്‍ നാഥ്.IAS, അമൃതാ ഹോസ്പിറ്റലില്‍ മിന്നല്‍ പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് മെഡിക്കല്‍ ഡയരക്ടര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ തടഞ്ഞിരുന്നു. നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ആവശ്യമായ മരുന്നു ഹോസ്പിറ്റലില്‍ ലഭ്യമാക്കുന്നില്ല എന്നാണ്. ഇതിനെ തുടര്‍ന്നായിരിക്കാം അഡ്മിനി പരിശോധന നടത്തിയത്. രോഗകള്‍ക്കായി കൊണ്ടുവന്ന പുതിയ ബെഡുകള്‍ ഇവിടത്തെ സ്റ്റാഫുമാര്‍ ഉപയോഗിക്കുന്നതായും സ്റ്റാഫുമാരുടെ മുറികള്‍ AC പിടിപ്പിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു.
No comments:
Post a Comment