Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബരിയ ജൽഹയെ അനുമോദിച്ചു:

അഗത്തി(03/06/2012): SSLC'ക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബരിയ ജൽഹക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി ആദരിച്ചു. 2011-12 അക്കാദമിക വർഷത്തെ SSLC പരീക്ഷയ്ക്കാണ് ദ്വീപിന് അഭിമാനമുളവാക്കുന്ന നേട്ടം കൈവരിച്ചത്. അഗത്തി സീനിയർ സെക്കൻഡറിയിൽ തന്നെ +1  സയൻസ് ഗ്രൂപ്പിൽ പഠിക്കുകയാണ് ജൽഹഹ ഇപ്പോൾ. അഗത്തി ദ്വീപ് പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ കെ.പി. ഹംസ കോയ ബരിയ ജൽഹക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. തന്നെ സഹായിച്ച മുഴുവൻ അധ്യാപകരെയും സുഹൃത്തുക്കളേയും ജൽഹ  നന്ദിയോടെ ഓർത്തു. ജൽഹ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെയെന്ന് ഫിസിക്സ് അധ്യാപികയായ ശംഷാദ് ടീച്ചർ ആശംസിച്ചു. ഉച്ചയ്ക്ക് ശേഷം പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിലായിരുന്നു ചടങ്ങ്.കോഴിക്കോട് സ്വദേശി യാസറിൻറെയും അഗത്തിയിലെ ഗണിത അധ്യാപിക ഐശബി ടീച്ചറിൻറെയും മകളാണ് ജൽഹ. ഈ കഴിഞ്ഞ കലോത്സവത്തിൽ കലാതിലകം കൂടിയാണ് ഈ മിടുക്കി.

2 comments:

musthakeem agatti said...

congrats jalha.............wish u the best in future...

Anonymous said...

Thanx....JALHA

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)