Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലോകം അത്ഭുതദ്വീപില്‍

ലണ്ടന്‍: ദീപം തെളിഞ്ഞു. ലോകം പ്രകാശിച്ചു. ദൈവം പ്രസാദിച്ചു. ആനന്ദം ആറാടി. ലോകജനതയാകമാനം ഒരു കുടക്കീഴില്‍ കൂടി. മുപ്പതാമത് ഒളിമ്പിക്‌സ് ലണ്ടനില്‍ ഒരു സ്വപ്നം പോലെ തുടങ്ങി. മാനത്തുനിന്നുള്ള അഗ്‌നിവളയങ്ങള്‍ പോലെ ഒളിമ്പിക് വലയങ്ങള്‍ പറന്നിറങ്ങി. എലിസബത്ത് രാജ്ഞി ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. അപ്പോള്‍ ഭൂമി ഒരു പൂവായ് വിരിഞ്ഞു. ഇനി, മനുഷ്യന്‍ കായിക മികവിന്റെ പരമാവധിയെ പ്രാപിക്കുന്ന 17 നാളുകള്‍. ഓസ്‌കര്‍ ജേതാവായ ബ്രിട്ടീഷ് സംവിധായകന്‍ ഡാനി ബോയ്ല്‍ ലോകത്തെ ഒരു അത്ഭുത ദ്വീപിലേക്ക് ആനയിച്ചു. 70 ആടുകളും അവയെ കാത്തുസൂക്ഷിച്ച് മൂന്ന് നായ്ക്കളും 12 കുതിരകളും 10 കോഴികളും ആ ദ്വീപിലുണ്ടായിരുന്നു. പിന്നെ കലപ്പയും കൃഷിയും. ഇംഗ്ലണ്ടിന്റെ ഹരിതാഭമായ സുന്ദര ഭൂപ്രകൃതി ദ്വീപിനെ വലയം ചെയ്തിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ നാടകം 'ദി ടെമ്പസ്റ്റി'ലെ 'അത്ഭുതദ്വീപെ'ന്ന ആശയമാണ് പുനരാവിഷ്‌കരിച്ചത്. ചടങ്ങിന്റെ പ്രീ ഷോ ലണ്ടന്‍ സമയം രാത്രി 8.12ന് തുടങ്ങി. ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് ചാമ്പ്യന്‍ ബ്രാഡ്‌ലി വിഗിന്‍സ് മണി മുഴക്കിയതോടെ ഒളിമ്പിക് സ്റ്റേഡിയം ടെമ്പസ്റ്റിലെ അത്ഭുതദ്വീപായി. പിന്നീട് അര്‍ധരാത്രി വരെ സ്റ്റേഡിയം ഒരു സ്വപ്നലോകം. ഒപ്പം ഷേക്‌സ്പിയര്‍ കഥാപാത്രം കാലിബന്റെ വാക്കുകള്‍ മുഴങ്ങി. ഇടയ്ക്ക് മിസ്റ്റര്‍ ബീന്‍ ചിരിയരങ്ങും ഒരുക്കി. 120 -ഓളം ലോകനേതാക്കളുള്‍പ്പെടെ 80,000 പേര്‍ വിസ്മയ നിമിഷങ്ങള്‍ക്ക് നേരിട്ട് സാക്ഷികളായി. 100 കോടിയോളംപേര്‍ അത് ടെലിവിഷനില്‍ കണ്ടു. തെംസ് നദിയിലൂടെ അലങ്കരിച്ച രാജകീയനൗക ഒഴുകി വന്നു. അതില്‍ ഒളിമ്പിക് ദീപശിഖ തിളങ്ങി. പങ്കെടുക്കുന്ന ഇരുനൂറോളം രാജ്യങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ സ്റ്റേഡിയത്തെ വലംവെച്ചു. ഉദ്ഘാടനച്ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷാക്ക് റോഗ്ഗെയും സംസാരിച്ചു. പിന്നീട് എലിസബത്ത് രാജ്ഞിയുടെ ഉദ്ഘാടനപ്രസംഗം. പിന്നാലെ സ്റ്റേഡിയത്തിന്റെ കണ്ണായ സ്ഥലത്ത് ഒളിമ്പിക് പതാകയുയര്‍ന്നു.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിനെ പ്രകീര്‍ത്തിക്കുന്നതിനായി 900 നഴ്‌സുമാര്‍ പങ്കെടുത്ത നൃത്തപരിപാടിയായിരുന്നു പ്രധാന ആകര്‍ഷണം. 900 സ്‌കൂള്‍കുട്ടികള്‍ നിരന്ന കൗതുകക്കാഴ്ചകള്‍ വേറെ. ബ്രിട്ടന്റെ യുദ്ധവിജയങ്ങളുടെ ആവിഷ്‌കാരങ്ങള്‍. വ്യാവസായിക വിജയഗാഥകള്‍. പോള്‍ മക്കാര്‍ട്ടിനിയുടെ സംഗീതവും മുഴങ്ങി. ഉദ്ഘാടനച്ചടങ്ങിനുശേഷം നടന്ന കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ ഗുസ്തിതാരം സുശീല്‍കുമാര്‍ ഇന്ത്യയുടെ പതാകയേന്തി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)