Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്ത്രീ കടലില്‍ വീണു - യാത്രക്കാര്‍ രക്ഷപ്പെടുത്തി:

അമിനി(21/04/2012): ഇന്ന്‌ രാവിലെ കവരത്തി കപ്പലിലേക്ക്‌ പുറപ്പെടാനായി ഈസ്റ്റേണ്‍ ജെട്ടിയില്‍ യാത്രക്കാരെ കയറ്റുമ്പോള്‍ ശക്തമായ തിരമാല കാരണം തോണിയില്‍ കയ്യറുകയായിരുന്ന സ്ത്രീ കടലിലേക്ക്‌ വീണു. ഉടനെ തന്നെ യാത്രക്കാര്‍ ഇവരെ രക്ഷപ്പെടുത്തി.

ഇത്‌ കൂടാതെ കവരത്തി കപ്പലില്‍ നിന്നും ഇറങ്ങുന്നവരെയും കയ്യറുന്നവരേയും ദുരിതത്തിലാക്കീ കൊണ്ട്‌ വന്‍തിരമാലകള്‍ വാതിലിലൂടെ കപ്പലിനകത്തേക്ക്‌ ഇരച്ചു കയറി. യാത്രക്കാര്‍ അപ്പടി നനഞ്ഞു കുളിക്കുക മാത്രമല്ല സാധന സാമഗ്രികള്‍ വെള്ളത്തില്‍ കുതിര്‍ന്നു. ലക്ഷദ്വീപിന്‍റെ കടലിന്‍റെ സ്വാഭാവം മനസിലാക്കാതെ പുഴയില്‍ യാത്ര ചെയ്യാവുന്ന തരത്തിലാണ്‌ കപ്പലിന്‍റെ എംബാര്‍ക്കേഷന്‍ വാതില്‍ ഒരുപാട് താഴ്ത്തിയാണ്‌ നിര്‍മ്മിച്ചത്‌. കപ്പല്‍ പുതുതായി ഇറങ്ങിയപ്പോള്‍ തന്നെ ഈ അപാകത ചൂണ്ടിക്കാണിച്ചിരുന്നു. അന്ന്‌ അധികൃതര്‍ വാതില്‍ അല്‍പ്പം പൊക്കിയെങ്കിലും അതും വേണ്ടത്ര ഫലവത്തായില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)