Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഇശ്കെ റസൂല്‍ 2012 ഉജ്ജ്വല തുടക്കം


കവരത്തി(19.7.12): ഇശ്കെ റസൂല്‍ 2012 നു ഇന്ന് കൂണ്ടൂര്‍ ഉസ്താദ്‌ നഗറില്‍ തുടക്കമായി. എം.എം.ഹാഷിം മുസ്ലിയാര്‍ സ്വാഗതം ആശംസിച്ചു ഹംസകോയ സഖാഫി അദ്യക്ഷത വഹിച്ചു, ഡോക്ടര്‍ കെ.പി.ഹംസകോയ ഉത്ഘാടനം ചെയ്തു. ഹാമിദ്‌ യാസീന്‍ ജൗഹരി മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ റബീഉല്‍ അവ്വല്‍ മാസം നടന്ന ഒരു കോടി സ്വലാത്തിന്റെ യും നഹ്തെ ശരീഫ്‌ ന്റെ യും ഡി.വി.ഡി ഹാമിദ്‌ യാസീന്‍ ജൗഹരി തര്ഖിയതുല്‍ ഇസ്‌ലാം മദ്രസ സെക്രടറി സി.എന്‍.കുട്ടി അഹമദിന് കോപ്പി നല്കി പ്രകാശനം ചെയ്തു. എ.കുഞ്ഞിക്കോയ തങ്ങള്‍ ആശംസ പ്രസംഗം നടത്തി. പ്രദേശത്തെ വിശ്വാസി സമുഹം ഒന്നടങ്കം ഏറ്റെടുത്ത പരകോടി സ്വലാത്ത്‌ വിശ്വാസികളില്‍ പ്രവാചക സ്നേഹം വളര്ത്താ ന്‍ ഉപകരിച്ചു. കഴിഞ്ഞ റബീഉല്‍ അവ്വലില്‍ നടന്ന 1 കോടി സ്വലാത്ത്‌ സമര്പ്പ്ണ ത്തില്‍ നിന്നും ലഭിച്ച അവേശമാണ് പര കോടി സ്വലാത്ത്‌ സമര്പ്പ്ണ ത്തിലേക്ക്‌ വിശ്വസികളെ എത്തിച്ചത്‌ വിശുത് ശഹ്ബാനിലെ ദിന രാത്രങ്ങളെ മധ്ഹ് ഗിതങ്ങള്‍ കൊണ്ടും സ്വലാത്ത്‌ കൊണ്ടും സജീവമാകാന്‍ ജനമനസുകള്‍ സജീവമായി. പരിപാടികള്‍ തല്‍സമയം കാണുന്നതിന് www.lakshadweeponline.net സന്ദര്‍ശിക്കുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)