കവരത്തി(18.7.12):- റംസാന്‍ വെക്കേഷനുവേണ്ടി സ്കൂള്‍ അടച്ചിട്ടും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടില്‍ എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥ. പതിവുപോലെ മണ്‍സൂണില്‍ എം.വി.കവരത്തി ഡോക്കില്‍ കയറിയതാണ് പ്രശ്നം. എം.വി.കവരത്തി ഡോക്കില്‍ നിന്ന് ഇന്നലെ പുറത്തുവന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും പ്രോഗ്രാം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇത് കാരണം കവരത്തി, അഗത്തി, തുടങ്ങിയ ദ്വീപുകളില്‍ നിന്ന് കടമം, കില്‍ത്താന്‍, ചെത്ത്ലാത്തിലേക്കുള്ള യാത്രയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടതായി വരുന്നു. എം.വി.കവരത്തിയുടെ അടുത്ത പ്രോഗ്രാമംങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ ദ്വീപില്‍ നിന്നുള്ള യാത്രക്കാര്‍. കൂടാതെ അഗത്തി അമൃതാഹോസ്പിറ്റലിലേക്ക് ഇവാക്വേറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ ചികിത്സകഴിഞ്ഞാന്‍ തൊട്ടടുത്ത നാട്ടിലേക്ക് എത്താന്‍ ഫ്ളൈറ്റില്‍ കൊച്ചിവഴി നാട്ടിലെത്തേണ്ട ഗതികേടിലാണ്.
No comments:
Post a Comment