Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

PGT - TET'ൽ വ്യാപക തെറ്റുകൾ. ഉദ്യോഗാർത്ഥികൾ കോടതിയിലേക്ക്:

ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ നടത്തിയ PGT ENGLISH'ൻറെ TET'ൻറെ ഉത്തര സൂചികയിൽ 50ഓളം തെറ്റുകൾ. ഒരാൾ മാത്രം ജയിച്ച പരീക്ഷയിൽ ഉത്തര സൂചികയിൽ നേരത്തെ തന്നെ ഉദ്യോഗാർത്ഥികൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഉദ്യോഗാർത്ഥികളുടെ അപേക്ഷ പ്രകാരം എല്ലാവരുടെയും ഉത്തര ഷീറ്റിൻറെ കോപ്പി നൽകി. ശേഷം വിവരാവകാശ നിയമ പ്രകാരം പരീക്ഷ നടത്തിയ കൊച്ചി സർവ്വകലാശാലയുടെ ഉത്തര സൂചിക ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയുടെ ഉത്തര സൂചിക കണ്ടപ്പോയാണ് ഉദ്യോഗാർത്ഥികൾ ശരിക്കും അമ്പരന്നത് 50'ൽ അധികം തെറ്റുകൾ. അവസാനം കാര്യം കോടതിയെ അറിയിക്കാൻ തന്നെ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചു. ഉത്തരവാദിത്തത്തോടെയും പരമാവധി തെറ്റുകൾ ഒഴിവാക്കേണ്ടതുമായ ഇത്തരം കാര്യങ്ങൾ സെക്കൻഡറി വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ഒരു യൂണിവേഴ്സിറ്റിയെ ഏൽപ്പിച്ചതിൻറെ പൊതുന്യായം വിദ്യാഭ്യാസ വകുപ്പ് പറയുന്നത് ഇങ്ങനെ കൊച്ചിൻ യൂണിവേഴ്സിറ്റിയാണത്രെ എട്രൻസ് പരീക്ഷ നടത്തുന്നത്. ഈ എണ്ട്രൻസിൽ എത്രത്തോളം സുതാര്യതയുണ്ട് എന്നതെ പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നല്ലത്. കഴിഞ്ഞ വർഷം കോഴിക്കോട് സർവ്വകലാശാല നടത്തിയ TGT TET'ലും സമാന പ്രശ്നനങ്ങളുള്ളത് ഐലൻട് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പകുതിയോളം ചോദ്യങ്ങൾ ഒരു വെബ്സൈറ്റിൽ നിന്നും അതെ പടി പകർത്തിയതായിരുന്നു. ആ പരീക്ഷയെ ചോദ്യം ചെയ്ത് കൊണ്ട് ഇപ്പോയും കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)