സ്കൂള്‍ തുറന്ന് ഒരു മാസത്തോളമായിട്ടും ചില ദ്വീപുകളില്‍ അധ്യാപകരെത്താത്തതില്‍ ഖേദം തോന്നുന്നു. സ്കൂള്‍ തുറക്കുന്നതിന് 10 ദിവസം മുമ്പെങ്കിലും കോണ്‍ട്രാക്ട് ടീച്ചേഴ്സിന് ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. കൂടാതെ കോണ്‍ട്രാക്ട് ടീച്ചേഴ്സിനെ സ്ഥിര അധ്യാപകര്‍ വരുന്നത് വരെ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഏറെ ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നു. അധ്യാപകരെ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ പലദ്വീപുകളിലും നിര്‍ത്തിയതായി കാണുന്നു. ഇത് ഏറെ ദോശം ചെയ്യുമെന്ന് തീര്‍ച്ച. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
-മുഹ്സിന്‍ ആന്ത്രോത്ത്
1 comment:
evarkonnum oru utharavadithyavum elle
kuttikalude bavi vechano kalikunnathu
Post a Comment