കവരത്തി: കപ്പലുകളിലും വെസ്സലുകളിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സുതാര്യവും സൗകര്യപ്രദവുമായ പുതിയ സംവിധാനം ICT ഉപയോഗിച്ച് നടപ്പിലാക്കിയിരിക്കുന്നു. യാത്രക്കാര്‍ക്ക് കപ്പലില്‍ വെച്ച് തന്നെ വെല്‍ഫെയര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി കമ്പ്യൂട്ടര്‍ വഴി നമ്പര്‍ വാങ്ങാവുന്നതും ഈ നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ നിലവിലുള്ള അവസ്ഥ അറിയുവാനും സാധിക്കും. ഇതിലൂടെ പരാതിയുടെ പരിഹാരം, അതിന്‍റെ നിലവാരം എന്നിവ യാത്രക്കാര്‍ക്ക് മനസ്സിലാക്കാനും സാധിക്കും. ഈ സംവിധാനം ഓരോ യാത്രക്കാരനും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
No comments:
Post a Comment