ഏകാധി പത്യത്തിനെതിരെ
ആയിരങ്ങളാഞ്ഞടിച്ച
വാക്കുകള്‍ക്ക് പടനായകനായി
മണ്ണിനേറ്റ മുറിവ് കണ്ട്
മങ്ങാതെ ഗര്‍ജിച്ച ഗര്‍ജ്ജനം
മണ്ണിന്റെ മനസ്സറിഞ്ഞ്
മഞ്ഞ് പോലെ ചെയ്ത വിപ്ളവം
മറക്കുമോ മനുഷ്യനുള്ള
ഭൂമിയിലെ ഭൂതകാലം
കാലത്തിനു കാതലായി
കണ്ണീരിനന്നും കാവലായി
നാടിനെന്നും തണലായവര് മറഞ്ഞു
ഞങ്ങളെന്നും നെഞ്ചിലേറ്റും
അങ്ങയുടെ സ്വപ്നവും , ദ്വീപുകാരന്റെ ചിന്തയും...
(by ടി.കാസിം- ഇന്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്)
2 comments:
ലക്ഷദ്വീപിന്റെ ധീരനായകന് ഡോ.ബമ്പന്റെ എന്നും മറയാത്ത ഓര്‍മകള്‍ക്ക് മുമ്പില്‍, ബംബനുമായി പങ്കിട്ട അനുഭവ സ്മരണകള്‍ക്ക് മുമ്പില്‍ ശിരസ്സ് നമിക്കുന്നു.
Post a Comment