അഗത്തി: ലക്ഷദ്വീപിലെ
അഗത്തിയില്‍ CPI(M) പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി
ഹോസ്പിറ്റലിലെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച് സമരം നടത്തി. അഗത്തി
ഡെപ്യൂട്ടി കളക്റ്റര്‍ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്
സംഘടിപ്പിച്ചത്. സമരത്തിന് സ്വാഗതം അര്‍പ്പിച്ചത് DYFI സെക്രട്ടറി സഖാവ്
സൈഫൂള്ള , അധ്യക്ഷം വഹിച്ചത് Branch Secretary അബ്ദുല്‍ ജബ്ബാര്‍ അഗത്തി
എന്നിവരാണ്. പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് കൊണ്ട് സഖാവ് നസീര്‍
അഗത്തി സംസാരിച്ചു. ഹോസ്പിറ്റലിലെ മരുന്നുകളും ഉപകരണങ്ങളും 10
ദിവസത്തിനുള്ളില്‍ എത്തുമെന്ന് സമര നേതാക്കള്‍ക്ക് ഡെപുട്ടി കളക്ടര്‍
ഉറപ്പു നല്‍കി. 10 ദിവസത്തിനുള്ളില്‍ മരുന്നുകളും മറ്റു അവശ്യ സാമഗ്രികളും
എത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് മുതിരുമെന്ന് സഖാക്കള്‍
മുന്നറിയിപ്പ് നല്‍കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വ്വ കക്ഷി യോഗം ചേര്‍ന്നിരുന്നു. അതില്‍ സര്‍വ്വ രാഷട്രീയക്കാരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വ്വ കക്ഷി യോഗം ചേര്‍ന്നിരുന്നു. അതില്‍ സര്‍വ്വ രാഷട്രീയക്കാരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
അഗത്തിയിലെ ആരോഗ്യ മേഖലയിലെ അനാസ്ഥ നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
No comments:
Post a Comment