ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായ 'വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയതലത്തില്‍ അധ്യാപകര്‍ക്കായി (ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍) യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടുകൂടി കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ മറ്റ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ അധ്യാപക നിയമനങ്ങള്‍ക്കുള്ള അടിസ്ഥാന യോഗ്യതയാണ് സിടിഇടി (സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്). യോഗ്യത പരീക്ഷയില്‍ 60% മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന് 7 വര്‍ഷം സാധ്യത ഉണ്ടായിരിക്കും. പരീക്ഷ വിജയിച്ച് ഏഴ് വര്‍ഷത്തിനകം അധ്യാപകനിയമനം ലഭിച്ചില്ലെങ്കില്‍ നിയമനത്തിനായി വീണ്ടും യോഗ്യത പരീക്ഷ വിജയിക്കേണ്ടതായി വരും. തുടര്‍ന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment