കവരത്തി(23.5.12): പഞ്ചായത്തിന്‍റെ
അധികാരപരിധിയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ സ്കൂള്‍ അധ്യാപകരുടെ ട്രാന്‍സ്ഫര്‍
ഓര്‍ഡറാണ് തല തിരിഞ്ഞത്. അഡ്മിനിസ്ട്രേറ്ററുടെ
ട്രാന്‍സ്ഫര്‍ പോളിസിക്ക് വിപരീതമായാണ് പലട്രാന്‍സ്ഫറും നടത്തിയതെന്ന്
ഉദ്യോഗസ്ഥന്മാര്‍ ആരോപിക്കുന്നു. കഴിഞ്ഞ
വര്‍ഷമാണ് ട്രാന്‍സ്ഫര്‍ പോളിസി പുറത്തിറങ്ങിയത്. ഇത്
പ്രകാരം ബിത്ര ഒഴികെയുള്ള എല്ലാ ദ്വീപുകളിലും മൂന്ന് വര്‍ഷമാണ് ഓരോ ഉദ്യോഗസ്ഥരും
ജോലിചെയ്യേണ്ട കാലാവധി. ബിത്രയില്‍
ഒരു വര്‍ഷവും. എന്നാല്‍ പ്രത്യേക
സാഹചര്യത്തില്‍ ഉദ്യോഗസ്ഥന്‍റെ അപേക്ഷപ്രകാരം ട്രാന്‍സ്ഫര്‍ നല്‍കാവുന്നതാണ്. പക്ഷെ ഇത് അഡ്മിനിസ്ട്രേറ്ററുടെ അനുമതിയോടെയാണ്
ചെയ്യേണ്ടതെന്ന് മാത്രം. പക്ഷെ
ഇപ്പോള്‍ ട്രാന്‍സ്ഫര്‍ നടന്നിരിക്കുന്നത് ഇതെല്ലാം പാടെ മറികടന്ന് കൊണ്ടെന്നാണ്
ആരോപണം. ആദ്യം ഇറക്കിയ ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍
യാതൊരു മാറ്റവും വരുത്തില്ലെന്നാരുന്നു അധികാരികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ സ്കൂള്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് പലരുടേയും
ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ചെയ്ത് ഓര്‍ഡര്‍ ഇറക്കി. അമേനി
ദ്വീപില്‍ ജോലിചെയ്യുന്ന അമിനി സ്വദേശിയായ ഒരധ്യാപകന്‍ നാല് തരത്തിലുള്ള ഓര്‍ഡറാണ്
കൈപ്പറ്റിയത്.(അമിനിയില്‍ നിന്ന്
ചെത്തിലാത്തിലേക്ക് വീണ്ടും അമിനിയിലേക്ക് പിന്നീട് കവരത്തിയിലേക്ക്).!!!.
No comments:
Post a Comment