
കവരത്തി: ഇന്നലെ(21/05/2012)ന് ലക്ഷദ്വീപുകളിലെ എല്ലാ സ്കൂളുകളും തുറന്നു. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ക്ലാസ് 8 ഇനി മുതല്‍ പ്രൈമറി സ്കൂളിന്‍റെ ഭാഗം. ആന്ത്രോത്ത് പോലുള്ള ദ്വീപുകളില്‍ 8ലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് ഹൈസ്കൂളിലേക്ക് ചെല്ലാന്‍ ടി.സി. നല്‍കിയില്ല. കേരളത്തില്‍ ഇതിനായി സമൂല നടപടികള്‍ വെക്കേഷനില്‍ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രദേശത്തെ ഒരു അപ്പര്‍ പ്രൈമറി സ്കൂളിനെ മദര്‍ സ്കൂളായി പരിഗണിച്ച് മറ്റു സ്കൂളുകളില്‍ നിന്നും ലോവര്‍ പ്രൈമറി പാസാകുന്നവരെ മദര്‍ സ്കൂളില്‍ ചേര്‍ക്കുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ പുതിയ നിയമനത്തില്‍ മാത്രം അല്‍പം പൊടിക്കൈകള്‍ കാണിച്ചതല്ലാതെ അധ്യാപകരെ തരം തിരിച്ചിട്ടില്ല. ഇപ്പോഴും ലക്ഷദ്വീപില്‍ ചില ദ്വീപുകളില്‍ ഒഴികെ(ആന്ത്രോത്ത്) ക്ലാസ് 8 ഹൈസ്കൂളിന്‍റെ ഭാഗം തന്നെ. എന്നാല്‍ പേപ്പറില്‍ ക്ലാസ് 8 പ്രൈമറി സ്കൂളില്‍.
1 comment:
ആര്‍ട്ടി ആക്റ്റ് ( RT Act ) ലക്ഷദ്വിപുകള്‍ക്ക് ഒരു വിധത്തിലും ബാധകമല്ലാത്ത രീതിയിലാണ് പുതിയ അധ്യയന വര്‍ഷവും ആരംഭിച്ചിരിക്കുന്നത്. അപാകത ആരുടെ ഭാഗത്താണ്?
Post a Comment