അഗത്തി:
മഹാ സൂഫിവര്യന്‍ ഫകീറുദ്ദീന്‍ ബാവ ഔല്യ അന്ത്യവിശ്രമം കൊള്ളുന്ന നാടിനെ
ഞെട്ടിച്ച് കൊണ്ട് ഒരു സ്വകാര്യ കേബിള്‍ ടിവിയില്‍ പാതിരാത്രി സമയത്ത്
"അശ്ലീല സിനിമ" സംപ്രേക്ഷണം ചെയ്തു. സംഭവം പുറത്തായതോടെ യുവ ജന സംഘടനകള്‍
എതിര്‍പ്പുമായി രംഗത്ത് വന്നു. അഗത്തി ഘടകം SKSSF ശക്തമായ ഭാഷയില്‍
സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മലയാളികളും ഒരു തദ്ദേശിയനുമാണ് പ്രതികള്‍ . പ്രശ്നം ഒതുക്കി തീര്‍ക്കാന്‍
പ്രതികള്‍ ഉള്‍പ്പെടെ പലരും തന്നെ സമീപ്പിക്കുകയാണെന്ന് SKSSF
പ്രസിഡന്‍റ് ഹുസൈന്‍ ഫൈസി ഐലന്‍ട് എക്സ്‌പ്രസ് ന്യൂസ് പ്രതിനിധിയോട്
പറഞ്ഞു. ഇങ്ങനെയുള്ള "ഒതുക്കി തീര്‍ക്കലുകളാണ്" ഇത്തരം ക്രിമിനലുകളെ
വളര്‍ത്തിയെടുക്കുന്നത് എന്ന കാര്യം സ്ഥലത്തെ അധികാരികള്‍
ചിന്തിക്കുമെന്ന് അല്‍പ്പം പോലും പ്രതീക്ഷയില്ലാതെയാണ് ഈ വാര്‍ത്ത
പ്രസിദ്ധീകരിക്കുന്നത്. സ്ഥലത്തെ പൌരബോധമുള്ള ചെറുപ്പക്കാരും യുവജന
സംഘടനകളും രംഗത്ത് വരാതെ ഇത്തരം പ്രശ്നങ്ങള്‍ അവസാനിക്കില്ല.
No comments:
Post a Comment