അഗത്തി(07/05/2012):
വന്‍ വാഗ്ദാനങ്ങളോടെ ആരംഭിച്ച രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ഒരു സ്പെഷ്യലുമില്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പോകുന്നു(inaugurated
3rd June 2011). അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
ഏറ്റെടുത്ത് നടത്തുന്ന ലക്ഷദ്വീപ് ഭരണകൂടം ധന സഹായം നല്‍കുന്ന ഈ സ്ഥാപനം
അഗത്തി വാസികളുടേയും മറ്റു ദ്വീപുകാരുടേയും ചിരകാല സ്വപ്നങ്ങള്‍ക്ക് വേണ്ട
വിധേനയുള്ള പ്രാധാന്യം നല്‍കുന്നില്ല. മറ്റു ദ്വീപുകളില്‍ നിന്നും റഫര്‍
ചെയ്യുന്നവരേയും തദ്ദേശിയരേയും വന്‍കരയിലേക്ക് അയക്കുന്ന ഏര്‍പ്പാട്
തുടങ്ങിയീട്ട് കാലം കുറേയായി. ഇതിനിടയ്ക്ക് അമൃത നിയമ
വിരുദ്ധമായിട്ടാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വന്‍ സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ
ലക്ഷദ്വീപിലെ "മാഫിയകള്‍" അമൃത അഗത്തിയില്‍ നിന്നും മാറ്റി നടാന്‍
കുത്സിത ശ്രമങ്ങളും നടന്നു. ഇതിനെ അഗത്തിയിലെ സര്‍വ്വ രാഷ്ട്രിയക്കാരും
പൊതുപ്രവര്‍ത്തകരും ആബാല വൃദ്ധ ജനങ്ങളും പല്ലും നഖവും ഉപയോഗിച്ച്
എതിര്‍ത്തു.
മറ്റൊരു പരാതി, വരുന്ന ഡോക്ടര്‍മാര്‍ കൂടിയത് 3 മാസം നില്‍ക്കുകയും പിന്നീട് പുതിയ മുഖങ്ങള്‍ മാറിവരികയും ചെയ്യുന്നു, വരുന്ന ഡോക്ടര്‍മാര്‍ അധികവും "ജൂനിയര്‍മാരാണ്". ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ വിചാരിച്ചാല്‍ മാത്രമെ കഴിയൂ. ഈ പ്രശ്നം ഒരു പൊതുപ്രശ്നമായി കണ്ട് എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കട്ടെ.
റിപ്പോര്‍ട്ടര്‍: മുഹമ്മദ് ഹാഷിം കവരത്തി

1 comment:
ദ്വീപുകാരന്‍ പലകാര്യത്തിലും ഇനിയും അറുപത്കളിലാണെന്നാണ് തോന്നിപ്പോവുന്നത്...അതല്ലാ ചില കുത്സിതരുടെ രാഷ്ട്രിയ കളിയോ ?
Post a Comment