കവരത്തി (17/04/2012): ഇന്നു മുതല്‍ ഏപ്രില്‍ 19 വരെ തീരദേശ സുരക്ഷയോടനുബന്ധിച്ച് നടത്തുന്ന സാങ്കല്‍പിക സുരക്ഷ പരിപാടിയായ "നെപ്ട്യൂണ്‍ - V" ആരംഭിച്ചു. ഈ ദിവസങ്ങളില്‍ പോലിസിന് കടുത്ത പരീക്ഷണ ദിനങ്ങളായിരിക്കും. ഈ സുരക്ഷ പരിപാടിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്ക് അയച്ച് കൊടുക്കേണ്ടതിനാല്‍ വളരെ ഗൌരവത്തോടെയാണ് സേന ഇതിനെ കാണുന്നത്. എല്ലാദ്വീപുകളിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ID കാര്‍ഡ് കൈവശം വെക്കാന്‍ ലക്ഷദ്വീപ് പോലീസ് സുപ്രന്‍ഡ് കടുത്ത നിര്‍ദ്ദേശം നല്‍കി. ഇതിനായി വകുപ്പ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കി. പോലീസിന്‍റെ തീരദേശ വിഭാഗം കടലിലൂടെ ശക്തമായ നിരീക്ഷണം തുടങ്ങി കഴിഞ്ഞു.
No comments:
Post a Comment