കില്‍ത്താന്‍(15.4.12)- സൊസൈറ്റിയില്‍ വിതരണം ചെയ്യുന്ന പെട്രോളില്‍ മായം. പെട്രോള്‍ ക്ഷാമത്തിനൊടുവില്‍ ജനങ്ങള്‍ക്കാശ്വാസമായി സൊസൈറ്റിയില്‍ പെട്രോള്‍ എത്തിയെങ്കിലും ജനങ്ങള്‍ വീണ്ടും നിരാശയില്‍. കഴിഞ്ഞ മാസമെത്തിയ 15 ഓളം ബാരല്‍ പെട്രോളില്‍ ആദ്യം വിതരണം ചെയ്തതില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഈ മാസം മുതല്‍ വിതരണം ചെയ്ത പെട്രോളിലാണ് മായം കലര്‍ന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടത്തെ വര്‍ക്ക്ഷോപ്പില്‍ ഇത് ഉപയോഗിച്ച ബൈക്കുകള്‍ റിപ്പയര്‍ കാത്ത് കിടക്കുകയാണ്. മായം കലര്‍ന്നെന്ന് ഉറപ്പായിരിക്കേ പെട്രോള്‍ വിതരണം നിര്‍ത്തി വെക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ആവശ്യക്കാര്‍ക്ക് ഇത് കൊടുക്കുന്നുണ്ട്. ഇതേ പ്രശ്നം ചെത്ത്ലാത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
No comments:
Post a Comment