Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജനങ്ങളെ കോരിത്തരിപ്പിച്ച് ഖാസിമിയ്യ വിദ്യാര്‍ത്ഥികള്‍



കില്‍ത്താന്‍(19.4.12):- ജാമിഅ ഖാസിമിയ്യ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മദീഹുല്‍ അന്‍വാര്‍ എന്ന ബുര്‍ദാ മജ് ലിസ് അക്ഷരാ‍ര്‍ത്ഥത്തില്‍ ജനങ്ങളുടെ മനസ്സ് കീഴടക്കി. സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജനങ്ങളെ ആവേശം കൊള്ളിച്ചു. രണ്ട് ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ ആദ്യ ദിനം ഉത്ഭോദന പ്രസംഗമായിരുന്നു. ഹമീദലി സഅദി സ്വാഗതവും എസ്.ഡി.ഓ ഐ.സി പുക്കോയ ഉദ്ഘാടന പ്രസംഗവും നടത്തി. .അബ്ദുള്ളാക്കോയ ബാഖവി അധ്യക്ഷ പ്രസംഗവും ഖലീല്‍ ഫൈസി മുഖ്യ പ്രഭാഷണവും നടത്തി. സി.എച്ച് മുഹമ്മദ് ഇഖ്ബാല്‍ ആശംസാ പ്രസംഗവും ശേഷം തങ്ങളുടെ ദുആയും നടന്നു. രണ്ടാം ദിവസം ബുര്‍ദാ മജ് ലിസും ദുആ സമ്മേളനവും നടന്നു. രണ്ടം ദിവസത്തെ പരിപാടി ദ്വീപ് ന്യൂസായിരുന്നു സ്പോണ്‍സര്‍ ചെയ്തത്. ജാമിഅ ഖാസ്മിയ്യ കവരത്തിയില്‍ പ്രവര്‍ത്തന മാരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. 25ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)