കവരത്തി: മണ്‍സൂണ്‍ കാല ടിക്കറ്റ് ക്ഷാമം പരിഹരിക്കാന്‍ പുതിയ നിയമം. എം.വി. കവരത്തി കപ്പലിലാണ് ഈ നിയമം ആദ്യം നടപ്പിലാക്കുന്നത്. ലക്ഷദ്വീപിലെ ലോക്കല്‍ പാസഞ്ചയ്സിനാണ് ഈ ആനുകൂല്യം. മണ്‍സൂണ്‍ സീസണില്‍ ടൂറിസ്റ്റില്ലാഞ്ഞിട്ടും സാധാരണക്കാര്‍ ഫസ്റ്റ് ക്ലാസിലെ ഉയര്‍ന്ന തുക കാരണം ഈ ടിക്കറ്റുകള്‍ എടുക്കാറില്ല. ഇത് പരിഹരിക്കാന്‍ ദ്വീപ് ഭരണകൂടം ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ കുറച്ചു. അതായത് സെക്കന്‍ഡ് ക്ലാസ് ചാര്‍ജ്ജിന്‍റെ രണ്ടിരട്ടി മാത്രം അടച്ചാല്‍ മതിയാകും. ഈ നിയമം മേയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാത്രമായിരിക്കും. മറ്റു സീസണില്‍ സാധാരണ ചാര്‍ജ്ജ് തന്നെയായിരിക്കും.
(സര്‍ക്കാര്‍ വിജ്ഞാപനം കാണാന്‍ ക്ലിക്ക് ചെയ്യുക).
2 comments:
ഇങ്ങനെയുള്ള ചരിത്രസംഭവങ്ങള്‍ ഇനിയും ദ്വിപിലുണ്ടാകട്ടെ .............
actually Mv kavarathiyude AC kedaayathinalle ithu kurachathu
Post a Comment