സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്കെയില്‍ 8.6
രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച
ഉച്ചയോടെയായിരുന്നു ചലനം. ഇന്തോനേഷ്യയിലെ വടക്കന്‍ ആസെ പ്രവിശ്യയിലെ
സമുദ്രാന്തര്‍ഭാഗത്താണ് പ്രഭവ കേന്ദ്രം. രാജ്യത്തുടനീളം സുനാമി ജാഗ്രത
പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്തോനേഷ്യന്‍ കടലുകളില്‍ സുനാമി തിരമാലകള്‍ രൂപമെടുത്തിട്ടുണ്ടെന്നും
എന്നാല്‍ അവ എത്രത്തോളം ശക്തമാണെന്ന് വ്യക്തമായിട്ടില്ലെന്നും പസിഫിക്
സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു. അതേസമയം, സുനാമി
തിരകള്‍ ആസെ ലക്ഷ്യം വെച്ച് നീങ്ങുന്നതായും ചിലയിടങ്ങളില്‍ സുനാമി
ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
സുമാത്രയിലെ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും
അനുഭവപ്പെട്ടു. ഇന്ത്യന്‍ തീരപ്രദേശങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്.
ചെന്നൈയില്‍ ഉച്ചക്ക് 2.08ന് പത്ത് സെക്കന്റ് സമയം നീണ്ടു നിന്ന
തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ശേഷം 4.16 നും ചലനം അനുഭവപ്പെട്ടതായും
ആളുകള്‍ കെട്ടിട്ടതില്‍ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോര്‍ട്ടുണ്ട്.
ശ്രീലങ്കയടക്കം 28 രാജ്യങ്ങളില്‍ സുനാമി മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
സുനാമി മുന്നറിയിപ്പുള്ള രാജ്യങ്ങള്‍ :
INDONESIA / INDIA / AUSTRALIA / SRI LANKA / MYANMAR / THAILAND / MALDIVES / UNITED KINGDOM / MALAYSIA / MAURITIUS / REUNION / SEYCHELLES / OMAN / PAKISTAN / SOMALIA / MADAGASCAR / IRAN / UAE / YEMEN / COMORES / MOZAMBIQUE / KENYA / TANZANIA / CROZET ISLANDS / BANGLADESH / KERGUELEN ISLANDS / SOUTH AFRICA / SINGAPORE
സുനാമി മുന്നറിയിപ്പുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ :
GREAT_NICOBAR
LITTLE_ANDAMAN
NORTH_ANDAMAN
PORT_BLAIR
CHENNAI
TRIVANDRUM
KAKINADA
MANGALORE
BOMBAY
GULF_OF_KUTCH
വിവരങ്ങള്‍ കടപ്പാട് : PACIFIC TSUNAMI WARNING CENTER
No comments:
Post a Comment