കവരത്തി(20.3.12): 10 വര്‍ഷം മുമ്പ് ഒരു ഡിഗ്രിക്കാരന് പോലും ദ്വീപില്‍ വെറുതേ നടക്കേണ്ടി വന്നില്ല. ഏതെങ്കിലും ഒരു സ്ഥിര ജോലി അവനു കിട്ടുമായിരുന്നു. ആദ്യ കാലങ്ങളില്‍ ബി.എഡ് പോലും എടുക്കാതെ തന്നെ പലരേയും അധ്യാപകരായി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആളെക്കാണാതെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ കൊടുത്തവരും ഇല്ലാതില്ല. അതിനും മുമ്പ് ജോലിചെയ്യാന്‍ ആളുകളെ ഓട്ടിച്ച് പിടിക്കാറുണ്ടായിരുന്നത്ര!!. പിന്നീട് നേരിട്ടുള്ള ഇന്റര്‍വ്യൂയിലൂടെ നിയമനം നടപ്പിലാക്കി. അതിനു ശേഷം എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂയിലൂടെയും ആളുകളെ ജോലിക്കായി പ്രത്യേകിച്ച് അധ്യാപക ജോലിക്കായി തിരെഞ്ഞെടുത്തു. പിന്നീട് വീണ്ടും മാറ്റങ്ങള്‍ വന്നു. ദ്വീപിലേയോ കേരളത്തിലേയോ യോഗ്യതാ പരീക്ഷ പാസ്സായാല്‍ പോരാ. കേന്ദ്ര ഗവ.നടത്തുന്ന് CTET എന്ന കടമ്പ കടന്നാലേ അധ്യാപകരാകാന്‍ സാധിക്കുകയുള്ളു. ഇന്നിതാ ഈ കടമ്പകടന്നിട്ടും ഉദ്യോഗം പൂവണിയാത്ത സ്വപ്നം പോലെ ബാക്കി നില്ക്കുന്നു. ആദ്യത്തെ CTET പരീക്ഷ പാസ്സായ 28 പേര്‍ക്ക് രണ്ടാമത്തെ റിസല്‍ട്ട് വന്നിട്ടും ഇതുവരെയായി അപ്പോയിന്മെന്റ് ഓഫര്‍ കിട്ടിയില്ല. 1000 ത്തോളം ഉദ്യോഗാര്‍ത്ഥികളായിരുന്നു ആദ്യത്തെ CTET പരീക്ഷ എഴിതുയത്. 42 ഓളം പോസ്റ്റുകള്‍ ഉണ്ടായിരിക്കേ അക്കാദമിക്ക് വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കേ ഇതുവരെ ഇതിനെക്കുറിച്ച് ഒരറിയിപ്പും കിട്ടാത്തതില്‍ ഇവര്‍ കടുത്ത നിരാശയിലാണ്. 28 കുടുമ്പങ്ങള്‍ ആസ്വദിക്കേണ്ട ശമ്പളം തടഞ്ഞ് വെച്ചത് കൊണ്ട് സര്‍ക്കാരിന് എന്താണാവോ നേട്ടം. ഇവരുടെ 10 മാര്‍ക്കിന് വേണ്ടിയുള്ള ഇന്റര്‍ വ്യൂഇന്റെ റിസല്‍ട്ട് വരാത്തതാണ് നിയമനം നടത്താന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ പറഞ്ഞതായി പാസ്സായ പലരും ദ്വീപ് ന്യൂസിനോട് പറഞ്ഞു. ഇന്റര്‍വ്യൂവിന് പലര്‍ക്കും മിനിമം മാര്‍ക്കില്ലെന്നാണ് വേറൊരു കിംവദന്ന്തി. ഏതാണാവോ RR ല്‍ പറയാത്ത ഈ മിനിമം മാര്‍ക്ക്. അധ്യാപക നിയമന ഇന്റര്‍ വ്യൂഇല് അധ്യാപക പരിചയം ഉള്ള ഒരാള്പോലു മില്ലെന്നാണ് പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പിന്നെ ഇവര്‍ക്ക് പൂജ്യം മാര്‍ക്ക് കിട്ടിയാലും അത്ഭുതപ്പെടാനൊന്നുമില്ല. ദ്വീപിലെ രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും മറ്റ് യുവജന സംഘടനകളും ഇതിനെതിരെ ശബ്ദിക്കാത്തതില്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത നിരാശയിലാണ്.
3 comments:
YES. A revolution is needed.
Being scapegoated....
'dweepile oro udyogarthiyum bali mirgagal aaan'
Bureaucracy makes us scapegoats.
Lakshadweepilllea jannam pradikarikkunnilla yuvakkall onnarukka rashtrikkar avarudea individual kariyam nokki nadakkunna pongammmaraneaaaaaaaa
Post a Comment