Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപ് ന്യൂസ് ബ്ലോഗിന് രണ്ടു വയസ്സ്!

ദ്വീപ് ന്യൂസ് ബ്ലോഗിന് രണ്ടു വയസ്സ്! 2010 മാര്‍ച്ച് 19 ന്റെ സായന്തനത്തില്‍ കില്‍ത്താന്‍ ദ്വീപിലെ മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റിയല്‍ പിറന്നുവീണ, ലക്ഷദ്വീപിലെ ഉദ്യോഗസ്ഥന്മാരുടേയും വിദ്യാര്‍ത്ഥികളുടേയും സാധാരണക്കാരുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. ദ്വീപിന്‍റെ പരിമിതിയില്‍ നിന്ന് കോണ്ട് ഇത്തരം ഒരു വാര്‍ത്താ മാധ്യമം മുന്നോട്ട് കൊണ്ട് പോവുക എന്നത് തീര്‍ത്തും ഒരു സാഹസികത തന്നെയാണ്. ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്ന അഗത്തി ദ്വീപുകാരോടും പ്രത്യേകിച്ച് ഐലന്‍റ് എക്സ് പ്രസ്സിനോടും ഞങ്ങള്‍ക്ക് അതിരറ്റ കൃതജ്ഞതയുണ്ട്. ഞങ്ങള്‍ക്ക് ഒരു ദ്വീപിലും റിപ്പോര്‍ട്ടേഴ്സില്ല. എന്നിട്ടും വിവിധ ദ്വീപുകളില്‍ നിന്നായി ദ്വീപ് ന്യൂസിനെ സ്നേഹിക്കുന്നവര്‍ തരുന്ന വാര്‍ത്ത കൊണ്ടാണ് ഞങ്ങള്‍ക്ക് മുന്നേറാന്‍ കഴിയുന്നത്. ഇനിയും നിങ്ങളില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കുന്നു. തികച്ചും ഒരു പരീക്ഷണാര്‍ത്ഥം തുടങ്ങിയ ഈ ബ്ലോഗിന് ഇപ്പോള്‍ ദിവസം 300 ന് മുകളില്‍ സന്ദര്‍ശകരുണ്ട്. ഞങ്ങളുടെ സ്വപ്നം ദ്വീപില്‍ ഒരു വാര്‍ത്താ ചാനല്‍ ഉണ്ടാവട്ടേ എന്നാണ് അല്ലെങ്കില്‍ ഒരു ദിനപത്രമെങ്കിലും.
ഈ അവസരത്തില്‍ വായനക്കാര്‍ ഈ ബ്ലോഗുമായുള്ള പരിചയം കമന്റിലൂടെ പങ്കുവെച്ചാലോ..? (കമെന്‍റ് ചെയ്യുന്നതിന് ഓരോ പോസ്റ്റിന്‍യും താഴെ കാണുന്ന 0 Commends / For Posting A Commend Click Hereഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)ഈ ബ്ലോഗ് ദ്വീപിലെ വാര്‍ത്തകളറിയാന്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ? എങ്ങിനെയാണ് നിങ്ങള്‍ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ? എന്നൊക്കെയറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഒപ്പം ദ്വീപ് ന്യുസിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുമാകാം, എന്താ? കൂടുതല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിമര്‍ശനങ്ങളും സ്വാഗതാര്‍ഹമാണ് കേട്ടോ..!‌
                                (ഒരു കവിത)
                               ദ്വീപ് ന്യൂസിന് 
 -പി.കോയ മാസ്റ്റര്‍(അറബിക്ക്), അഗത്തി 
ശാന്തമാം കടലിന്‍റെ ശാലീനതയില്‍ നിന്നും
ശ്യാമ സുന്ദരമായ ശൈലിയില്‍ വിടര്‍ന്നനീ
അടക്കിഭരിച്ചൂനീ ആകയാം ജഗത്തിനെ
ഉലകം മുഴുക്കെയും ഉയര്‍ന്നൂ നില്‍ക്കുന്നു നീ
കടലിന്‍ സംസ്കാരത്തെ കാറ്റുപോല്‍ വഹിച്ചു നീ
നൈലിന്‍റെ തീരത്തോളം ദ്വീപിന്‍റെ യശസ്സിനെ
വിജ്ഞാന കുതുകിതന്‍ ഹൃത്തിനെ നിറച്ചു നീ
വിദ്യയാം പ്രകാശത്താല്‍ വിടര്‍ന്നു മര്‍ത്ത്യ മനം
കാര്യങ്ങള്‍ക്കൊപ്പം കാണാം കളിയും നിന്നിലൂടെ
ഒപ്പത്തിനൊപ്പം നീങ്ങി ഒന്നിച്ചു പോകുന്നല്ലോ.
വെല്‍ക നീ "ദ്വീപ് ന്യൂസെ" വെട്ടം വിതറിക്കൊണ്ട്
മാനം മുട്ടോളം നിന്‍റെ മഹാത്മ്യം ഉയരട്ടെ .
നീയാകും മിസ്റാവിന്‍ കപ്പിത്താന്‍ കരങ്ങള്‍ക്ക്
ശേഷിയും ശേമുഷിയും ശ്രദ്ധയും നല്കിക്കൊണ്ട്.
ഇരുള്‍ പോല്‍ മാനം മുട്ടെ ഉയരും ഓളങ്ങളെ
കീറിമുറിച്ച് കൊണ്ട് നിന്‍ യാത്ര തുടരട്ടെ...

7 comments:

Anonymous said...

Congratulations:
ഇനിയും മുന്നേറട്ടെ, എല്ലാവിധ ആശംസകളും.. ഇനിയും തളരാതെ മുന്നേറാന്‍ ജഗന്നാധന്‍ ശക്തി നല്‍കട്ടെ..
പിന്നെ
കോയ സേര്‍ റിട്ടേയ്ട്‌ ആയിട്ടും കവിത എഴുത്ത്‌ നിര്‍ത്തിയില്ലേ..
:
അബ്ദുള്‍ ഗഫൂര്‍ ഏ.എം

STUDENTS THOUGHT said...

all the very best

STUDENTS THOUGHT said...

വരും ദിനങ്ങളിലും ഈ വിജയക്കുതിപ്പ് തുടരട്ടെ !!!

shameer mon said...

i love dweep news ....njan ella divasvun blog use chayyum .....pala postum copy chaythittu facebookkil paste chayyum .......iniyum nanaayit chayyuka ennu parayunnu.......good work and keep it

JASARI EDITOR said...

Ashamsakal ..
dweep news, lakshadweepukarude avibajya gadagamaya kappalukalude nila divasavum update cheyyuvanenkil nannayirunnu. Tower nte sahayam avashyapedam.
example;
Ship date port arrival departure boarding time ETA
SABEER THUMCHEMN

JASARI EDITOR said...

Ashamsakal ..
dweep news, lakshadweepukarude avibajya gadagamaya kappalukalude nila divasavum update cheyyuvanenkil nannayirunnu. Tower nte sahayam avashyapedam.
example;
Ship date port arrival departure boarding time ETA
SABEER THUMCHEMN

Eric said...

Best wishes,go ahead as before,milse to go b4 we sleep......

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)