കവരത്തി(14.3.12): ഇത്തരം പോസ്റ്റുകള്‍ക്കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ഒരു ഡിപ്പാര്‍ട്ട്മെന്‍റിനെയോ ഏതെങ്കിലും വ്യക്തിയേയോ കരിവാരിത്തേക്കലല്ല. മറിച്ച് ഇതുപോലുള്ള തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഒമ്പതാം ക്ലാസ്സിലെ (മലയാളം മീഡിയം) ഹിന്ദി പേപ്പറിലാണ് അപാകത. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ ചോദ്യം ചെറിയൊരുമാറ്റത്തോടെ അതേപടി ഈ വര്‍ഷവും നല്‍കിയിരിക്കുന്നു. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ മാഷിന് വീട്ട് ജോലിയാക്കാളുപരി ഒന്നുമില്ലായിരിക്കാം അല്ലെങ്കില്‍ അധ്യാപനം ഒരു സൈഡ് ബിസ്നസ്സാകാം. ചോദ്യപ്പേപ്പറിന്‍റെ കോപ്പികള്‍ ചുവടെയുള്ള ലിങ്കില്‍. ഇന്‍റ്റര്‍നെറ്റ് പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നൂറുക്കണക്കിന് മാതൃകാ ചോദ്യങ്ങള്‍ കണ്ടെത്താമെന്നിരിക്കെ അതിനൊന്നും ശ്രമിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പരിതാപകരമാണ്.
2 comments:
gu work
keep posting like this....
Post a Comment