കവരത്തി(13.3.12): 9 താം ക്ലാസ്സുവരെയുള്ള ചോദ്യങ്ങളില്‍ 8,9 ക്ലാസ്സിലേക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് Department of Education നും ബാക്കിയുള്ളവ തയ്യാറാക്കുന്നത് Lakshadweep SSA യുമാണ്. ഇപ്പോള്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍ 9 താം ക്ലാസ്സിന്‍റെ IT Theory പേപ്പറിലാണ് അപാകത വന്നിരിക്കുന്നത്. വാര്‍ഷിക പരീക്ഷയ്ക്കുള്ള ചോദ്യങ്ങളില്‍ 80 % വും രണ്ടാം വോള്യത്തില്‍ നിന്നാണ് ചോദിക്കേണ്ടത്. എന്നാല്‍ ഈ ക്ലാസ്സിലെ IT ടെക്സ്റ്റിലെ രണ്ടാം വോള്യത്തില്‍ നിന്ന് ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നെയുമല്ല ചോദ്യങ്ങളില്‍ ഏറിയവയും ഒരു നിലവാരവും പുലര്‍ത്തുന്നില്ലന്നാണ് അധ്യാപകരുടെ ആക്ഷേപം. 9 താം ക്ലാസ്സില്‍ (IT) ആകെ 12 പാഠമുണ്ടെന്നിരിക്കെ ആദ്യത്തെ 4 പാഠങ്ങളില്‍ നിന്ന് ഇത്രയും നിലവാരം കുറഞ്ഞ ചോദ്യം ചോദിച്ചത് ഏറെ കൗതുകത്തോടെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത് നോക്കിക്കാണുന്നത്. ചോദ്യപ്പേപ്പറിന്‍ കോപ്പി ചുവടെ കാണാം.
എട്ടാം ക്ലാസ്സിലെ ഹിന്ദി (English Medium) പേപ്പറിലാണ് അടുത്ത പൊല്ലാപ്പ്. 4ദ്വീപുകളില്‍ ദുര്‍വ്വാ എന്ന ടെക്സ്റ്റും ബാക്കി ദ്വീപുകളില്‍ ബസന്ത് എന്ന ടെക്സ്റ്റുമാണ് പഠിപ്പിക്കുന്നത്. ഈ പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ചോദിച്ചത് ബസന്തില്‍ നിന്ന്. ദുര്‍വ്വാ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഉത്തരപ്പേപ്പറില്‍ എന്തെഴുതിക്കാണു മാവോ?
No comments:
Post a Comment