Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹോളീവുഡ് താരം ലിയാം നീസണ്‍ ഇസ്ലാമിലേക്ക്


ലണ്ടന്‍: ഹോളീവുഡ് താരം ലിയാം നീസണ്‍ ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനത്തിനൊരുങ്ങുന്നു. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്‌ ലിയാം. അഞ്ച് നേരവും പ്രാര്‍ത്ഥനയ്ക്കായി പള്ളികളില്‍ നിന്നുമുയരുന്ന ബാങ്കിന്റെ അലയൊലികള്‍ ശ്രവിക്കുമ്പോള്‍ സൃഷ്ടാവിന്റെ ചൈതന്യം തന്റെ ഹൃദയത്തിലേയ്ക്ക് പതിക്കുകയാണെന്ന്‌ ലിയാം ഒരു പ്രമുഖ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. താനിപ്പോള്‍ സമയം ചിലവഴിക്കുന്ന പട്ടണത്തില്‍ ഏതാണ്ട് നാലായിരത്തോളം പള്ളികള്‍ ഉണ്ടെന്നും അവയില്‍ ചിലത് തന്നെ വല്ലാതെ വശീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലന്റുകാരനായ നീസണ്‌ 59 വയസാണ്‌ പ്രായം. ഹോളീവുഡ് താരമായിരുന്ന നതാശ റിച്ചാര്‍ഡ്സണ്‍ ആയിരുന്നു നീസന്റെ ഭാര്യ. ഇവര്‍ 2009ല്‍ ഉണ്ടായ വാഹനാപകടത്തില്‍ 45ം വയസില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഗ്രേ' വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)