Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

തലമുറകള്‍ക്ക്‌ നേര്‍ പാത കാട്ടിയ ഗുരുനാഥന്‍ യാത്രയായി:

അഗത്തി(30/01/2012): തലമുറകളെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പാഠങ്ങള്‍ പഠിപ്പിച്ച ആറ്റക്കോയ മാഷ്‌ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചികില്‍സയിലായിരുന്നു അദ്ദേഹം. അഗത്തി ഗവര്‍മെന്‍റ്‌ ജെ.ബി. സ്കൂള്‍ നോര്‍ത്ത്‌ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ശിഷ്യഗണങ്ങള്‍ അദ്ദേഹം വാര്‍ത്തെടുത്ത ജീവിത-സാംസ്കാരിക സൌധങ്ങളാണ്‌. അഗത്തിയിലെ പ്രമുഖ കുടുംബമായ കമാല്‍മിയോട പുതിയ ഇല്ലത്തില്‍ ജനിച്ച അദ്ദേഹം നാട്ടില്‍ സര്‍വ്വ സമ്മതിയുള്ള ഒരു അധ്യാപകന്‍ കൂടിയായിരുന്നു. ദു:ഖസൂചകമായി അഗത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിരുന്നു.
അദ്ദേഹത്തിന്‌ വേണ്ടി മയ്യിത്ത് നിസ്ക്കരികാനും മ അ്‌ഫിറത്തിനുവെണ്ടി പ്രാര്‍ത്ഥിക്കാനും വായനക്കാരോട്‌ അഭ്യര്‍ത്ഥിക്കുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)