കവരത്തി(23.1.12):- സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്.ജെ.എം) തര്‍ഖിയ്യത്തുല്‍ ഇസ്ളാം മദ്രസ്സ യൂണിറ്റും സുന്നി ബാലസംഘവും (എസ്.ബി.എസ്) സംയുക്തമായി നടത്തിയ മദ്യവിരുദ്ധ റാലി ശ്രദ്ധേയമായി. തര്‍ഖിയ്യത്തുല്‍ ഇസ്ളാം മദ്രസ്സയില്‍നിന്നും ആരംഭിച്ച് കവരത്തിയുടെ ഹൃദയഭാഗത്ത് സമാപിച്ച റാലിക്ക് മദ്രസ്സ സദര്‍മുഅല്ലിം, മുഹമ്മദ് ബഷീര്‍ ഫൈസിയും ജമീഅത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മുസലിയാരും നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന സമാപന യോഗത്തില്‍ കേരളക്കരയിലെ പ്രശസ്ത പണ്ഡിതനും പ്രഗല്ഭ വാഗ്മിയുമായ അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് നടത്തിയ പ്രസംഘത്തില്‍ യുവ മനസ്സുകളെ മദ്യത്തിലേക്കും മയക്കുമരുന്നുകളിലേക്കും നയിക്കുന്ന സാഹചര്യങ്ങളും അതില്‍നിന്നും അവരെ പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ച് സംസാരിച്ചു. പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍ സ്വാഗതവും സെക്രട്ടറി സാലിഹ് സഅദി നന്ദിയും പറഞ്ഞു.
No comments:
Post a Comment