Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡിമിനിസ്റേറ്ററെ വരവേല്‍ക്കാന്‍ നാടും നാട്ടുകാരും ഒരുങ്ങി.

കല്‍പേനി: ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് അഡിമിനിസ്റേറ്റര്‍ ശ്രീ.അമര്‍നാഥ് നടത്തുന്ന കല്‍പേനി ദ്വീപ് സന്ദര്‍ശനത്തിന് ബഹു:അഡ്മിനിസ്റേറ്ററെ വരവേല്‍ക്കാന്‍ നാടും നാട്ടുകാരും ഒരുങ്ങി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ബഹു: അഡിമിനിസ്റേറ്റര്‍ നടത്തുന്നത്. വര്‍ണ്ണശഭളമായ ഒരുക്കങ്ങളാണ് കല്‍പേനിയുടെ പലഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി പല സ്ഥാപനത്തിന്റെയും  ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ നോര്‍ത്ത് ഭാഗം ബില്‍ഡിഗ്,, പ്രൈമിറ ഹെല്‍ത്ത്സെന്ററില്‍ പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വാര്‍ഡ്, ഗ്യാസ് പ്ളാന്റേഷന്‍, ഗേള്‍സ് സ്ക്കൂള്‍, പബ്ധിക്ക് സ്റേജ്, സിവില്‍ സ്റേഷന്‍ തുടങ്ങിയവയുടേയും ശിലാസ്ഥാപനം ശ്രീ.അമര്‍നാഥ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ജെ ബി സ്ക്കൂള്‍ പുതിയ കെട്ടിടവും, ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ സെമാനാര്‍ ഹാളും ശ്രീ അമര്‍നാഥ് ഉത്ഘാടനം ചെയ്യും. ബഹു:അഡ്മിനിസ്റേറ്ററിന്റെ സന്ദര്‍ശനം കല്‍പേനി ദ്വീപിന് പുതിയ നാഴിക കല്ലാവുമെന്ന പ്രതീക്ഷയിലാണ് കല്‍പനിയിലെ മുഴുവന്‍ ജനങ്ങളും.
(News reported by:നിഷാദ് കല്‍പേനി)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)