Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

2011- ഒരു ഫ്ളാഷ് ബാക്ക്

(ദ്വീപ് ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്. തീര്‍ച്ചയായും ഇത് പൂര്‍ണ്ണമല്ല. ഇതില്‍ വിട്ടുപോയത് ഞങ്ങളെ അറിയിക്കുക)
ജനുവരി 2- രണ്ടാമത് യു.ടി.ലെവല്‍ യൂത്ത് ഫെസ്റിവല്‍ മിനിക്കോയില്‍ വെച്ച് നടത്തപ്പെട്ടു. മിനിക്കോയി കിരീടം നേടി
ജനുവരി 17- ദ്വീപിലെ നാടല്‍ കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കലാ അക്കാദമി ദ്വീപിലെ കലാകാരന്മാര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.(പ്രമുഖര്‍-കെ.സി.കരീം, കില്‍ത്താന്‍)
ജനുവരി 26- എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക ചെത്ത്ലാത്ത് ദ്വീപില്‍വെച്ച് നടത്തി.
ഫെബ്രുവരി 7- ടി.കെ പത്മിനി പുരസ്ക്കാരത്തിന് പ്രശസ്ത ചിത്രകാരന്‍ എന്‍.കെ.പി മുത്ത്കോയ അര്‍ഹയായി.
ഫെബ്രുവരി 9-കല്‍പേനിയില്‍ വെച്ച് നടന്ന ഇന്റര്‍ എലന്റ് പ്രൈസ്മണി വോളിബോള്‍ മത്സരത്തില്‍ കവരത്തി ചാമ്പ്യന്മാരായി.
മാര്‍ച്ച് 31- പുതിയ രണ്ട് ബാര്‍ജിനായുള്ള കരാരില്‍ ഡോ.വസന്തകുമാര്‍ ഒപ്പുവെച്ചു
ഏപ്രില്‍ 1- സെന്‍സസ് 2011 വിവരം പുറത്തുവിട്ടു- ദ്വീപ് ജനസംഖ്യ 64,429
ഏപ്രില്‍ 21- എസ്.എസ്.എഫിന്റെ ദ്വീപ് തല സുന്നീസമ്മേളനം കല്‍പേനിയില്‍ വെച്ച് നടന്നു.
മേയ് 1- കടമം, കില്‍ത്താന്‍, ചെത്തിലാത്ത് എന്നീ ദ്വീപുകളിലെ പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ് നടന്നു.
ജൂണ്‍ 1- അഗത്തി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ അമൃതയ്ക്ക് കൈമാറി.
ജൂണ്‍ 14- ശ്രീ.ജെ.കെ.ദാദൂ, അഡ്മിനിസ്ട്രേറ്റക്ക് സ്ഥലമാറ്റം കിട്ടി.
ജൂണ്‍ 27- സി.ടി.ഇ.ടി പരീക്ഷ കവരത്തിയില്‍ വെച്ച് നടന്നു.
ജൂണ്‍ 29- പാകിസ്ഥാന്‍, ഇറാനീ 19 ഓളം തീവ്രവാദികളെ മിനിക്കോയി, കവരത്തി ഏരിയയില്‍ നിന്ന് പിടിച്ചു.
ജൂലൈ 7- ദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി ശ്രീ.അമര്‍ നാഥ് ചാര്‍ജെടുത്തു.
ജൂലൈ 13- 200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ ചെത്തലാത്ത് ദ്വീപില്‍ നിന്നും കണ്ടെത്തി
ജൂലൈ 30- മിനിക്കോയി സ്വദേശി ശ്രീ.എഫ്.ജി.മുഹമ്മദ് എഴുതിയ മഹല്‍ഭാഷാസഹായി എന്ന പുസ്തകം ശ്രീ.അമര്‍നാഥ് പ്രകാശനം ചെയ്തു.
ആഗസ്റ് 13- കില്‍ത്താന്‍ സ്വദേശി ശ്രീ.ടി.ടി.ഇസ്മയില്‍ എഴുതിയ മുള്ളും മുനയും, ദ്വീപും ദ്വീപോടങ്ങളും കോഴിക്കോട്ട് പ്രകാശനം ചെയ്തു.
ആഗസ്റ് 13- അഗത്തിയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ചു.
ആഗസ്റ് 19- എയര്‍ ഇന്ത്യയുടെ വിമാനം അഗത്തിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി വന്‍ ദുരന്തം ഒഴിവായി.
സെപ്തംബര്‍ 5- ഏറ്റവും നല്ല അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ശ്രീ.ബാലചന്ദ്രന്‍ മാസ്ററും, ശ്രീ.കെ.പി.ചെറിയകോയയും ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങി.
സെപ്തംബര്‍ 18- ലക്ഷദ്വീപ് എംപ്ളോയീസ് പരിഷത്തിന്റെ വെബ്സൈറ്റ് ശ്രീ.ഹംദുള്ളാ സഈദ് എം.പി.ഉത്ഘാടനം ചെയ്തു.
ഒക്ടോബര്‍ 3- അഗത്തിയില്‍ നടന്ന സുബ്രദാ മുഖര്‍ജി ഫുഡ്ബോള്‍ മത്സരത്തില്‍ കവരത്തിയും, മിനിക്കോയും ജേതാക്കളായി.
ഒക്ടോബര്‍ 17- അഗത്തിയില്‍ ബോട്ട് മറിഞ്ഞ് ഒരു ടൂറിസ്റ് മരണപ്പെട്ടു.
ഒക്ടോബര്‍ 24- കില്‍ത്താന്‍ സ്വദേശി മുഹമ്മദ് ഷാഫി.എം.കെ എഴുതിയ സാഹരകവി ഗുലാമുഹമ്മദ് അഹ്മദ് നഖ്ശബന്തി എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഒക്ടോബര്‍ 31- 21 മത് എസ്.ജി.എഫ്.ഐ മത്സരങ്ങള്‍ അമിനിയില്‍ നടന്നു. ആന്ത്രോത്ത്, അമിനി ജേതാക്കളായി.
നവംബര്‍ 1- കില്‍ത്താനിലെ ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം രണ്ടാം വാര്‍ഷികം ആഘോഷിച്ചു. കില്‍ത്താന്‍ സ്വദേശി കെ.ബാഹിര്‍ തയ്യാറാക്കിയ കിളുത്തനിലെ കാവ്യപ്രപഞ്ചം പുറത്തിറക്കി.
നവംബര്‍ 9- അഗത്തി, കവരത്തി ഒഴികെയുള്ള ദ്വീപുകളെ കേന്ദ്രം ഹാര്‍ഡ് ഏരിയയായി പ്രഖ്യാപിച്ചു.
നവംബര്‍  11- കോഴിക്കോട് ഗസ്റ് ഹൌസിന് ശ്രീ.അമര്‍ നാഥ് തറക്കല്ലിട്ടു.
നവംബര്‍ 12- ചെത്ത്ലാത്ത് സ്വദേശി കെ.എം.കാസ്മിക്കോയയുടെ ലക്ഷദ്വീപ് ചരിത്രവും ഭരണവും എന്ന പുസ്തകം ശ്രീ.അമര്‍നാഥ് പ്രകാശനം ചെയ്തു.
സവംബര്‍ 17- ആന്ത്രോത്തില്‍ മന്ത്രി ശ്രീ.കെ.വി.തോമസ് 2500 മെട്രിക്ക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൌണ്‍ ഉത്ഘാടനെ ചെയ്തു.
നവംബര്‍ 23- അഡ്മിനിസ്ട്രേറ്ററുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കില്‍ത്താനില്‍ നിന്ന് തുടക്കം കുറിച്ചു.
നവംബര്‍ 28- ശക്തമായ കടലാക്രമണത്തില്‍ കല്‍പേനി ബ്രക്ക് വാട്ടര്‍ തകര്‍ന്നു.കോടികളുടെ നഷ്ടം.അമിനിക്കടുത്ത് മഞ്ചു തകര്‍ന്ന് 6 പേര്‍ മരിച്ചു.
ഡിസംബര്‍ 5- ഒന്നാമത് കലോല്‍സവം കവരത്തിയില്‍ വെച്ച് നടന്നു. കവരത്തി ജേതാക്കളായി.
ഡിസംബര്‍ 16- ഷാഹിദാ മുള്ളിപ്പളം ബിത്രയിലെ ആദ്യ ഡോക്ടര്‍ എന്ന ബഹുമതിക്ക് അര്‍ഹയായി.
ഡിസംബര്‍ 18- അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോനടനുബന്ധിച്ച് ദ്വീപിലെ എല്ലാ വിദ്യാലയങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ഡിസംബര്‍ 29-തിരുവനന്തപുരത്ത് നടന്ന ആള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് നീന്തല്‍ മത്സരത്തില്‍ ദ്വീപിന് 11 മെഡല്‍ കിട്ടി.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)