നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നതിന് അവസാനമായി ഒപ്പു വെക്കേണ്ട ഫയല്‍ അഡ്മിനിസ്ട്രേറ്റര്‍ മടക്കി. നോട്ടിഫിക്കേഷനില്‍ പറയുന്ന 82.5 മാര്‍ക്ക് 82 അല്ലെങ്കില്‍ 83 മാര്‍ക്കായി റൌണ്ട് ചെയ്യാന്‍ തിരിച്ചയക്കുകയായിരുന്നുവെന്ന് ഞങ്ങളുടെ പ്രതിനിധി അറിയിച്ചു. എന്നാല്‍ ഫയല്‍ വന്ന ചാനല്‍ പ്രകാരം ഫയല്‍ തിരിച്ചു പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഉദ്യോഗാര്‍ത്ഥികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില വ്യക്തികള്‍ ഈ നിയമനം വൈകിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന ആരോപണം ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയോടെയാണ് കാണുന്നത്. ഏറെ സമ്മര്‍ദം ചെലുത്തിയെപ്പോയാണ് ഫയല്‍ അഡ്‌മിനിസ്ട്രേറ്ററുടെ മുമ്പിലെത്തിയെത്.
No comments:
Post a Comment