കവരത്തി(10.11.11)-വിവിധ ദ്വീപുകളിലായി 50 ഓളം PST പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. CTET പരീക്ഷ കഴിഞ്ഞ് 6 മാസം കഴിഞ്ഞെങ്കിലും ഇതുവരെയായി ഇതിന്‍റെ നടപടി ക്രമങ്ങള്‍ ഒന്നും തന്നെ കാണാത്തതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്. CTET നോംസില്‍ ST വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഇതിനെക്കുറിച്ചും വിദ്യാഭ്യാസ ഡയരക്ടറേറ്റ് ഉത്തരവ് ഒന്നും പുറപ്പെടുവിച്ചില്ല. അടുത്ത CTET പരീക്ഷയ്ക്ക് വിജാഞാപനം പുറപ്പെടുവിചച്ചുകഴിഞ്ഞു. പരീക്ഷ ജനുവരിലാണ് നടക്കുക. ആദ്യമായിനടന്ന ഈ CTET പരീക്ഷയില്‍ ദ്വീപില്‍ നിന്ന് പാസ്സായ 19 വിദ്യാര്‍ത്ഥികളുണ്ട്. 5% മാര്‍ക്ക് ഇളവ് കൊടുത്താല്‍ 25 ഉദ്യോഗാര്‍ത്ഥികളെങ്കിലും ഉള്‍പ്പെടും. എന്തേ നിയമനം ഇത്ര വൈകിക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ പോകുന്നവര്‍ ഉറങ്ങുകയാണോ? ദ്വീപിലെ രാഷ്ട്രീയ നേതാക്കന്മാര്‍ എവിടപ്പോയി? (CTET എന്ന മഹാ കടന്പ കടന്ന ഒരു പറ്റം ഉദ്യോഗാര്‍ത്ഥികള്‍ ദ്വീപ് ന്യൂസിനോട് പ്രതികരിച്ചത്)
No comments:
Post a Comment