കോഴിക്കോട്(11.11.11)- ദ്വീപുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കോഴിക്കോട്ടില്‍ ഒരു ഗസ്റ്ഹൌസ് സ്ഥാപിക്കുക എന്നത്. ഇന്നിതാ ആ സ്വപ്നം സഫലമായിരികുന്നു. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.കാലിക്കറ്റ് യൂണിവേഴിസിറ്റി രജിസ്റ്രാര്‍ അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു."Lakshadweep Transit Accommodation Complex" എന്ന നാമത്തിലാണ് ഇതറിയപ്പെടുക. 3 നിലയുള്ള ഈ കെട്ടിടത്തിന് ഏകദേശം 10 കോടി ചെലവ് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 2013 ഓടെ പണിപൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. കോഴിക്കോട് ബേബീമെമ്മോറിയല്‍ ഹോസ്പിറ്റലിനടുത്തുള്ള ജവഹര്‍നഗറിലാണ് സ്ഥാപിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക ഡോര്‍മെട്രി, നിസ്ക്കാരമുറി, ടിക്കറ്റ് കൌണ്ടര്‍, കാന്റ്റീന്‍, 45 ഓളം ഡബിള്‍ ബെഡ്റൂമുകള്‍ തുടങ്ങിയ വിവിധങ്ങളായ സൌകര്യങ്ങളാണ് ഒരുക്കുന്നത്.
No comments:
Post a Comment