ലക്‌നൗ: മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ 17കാരന്‍ മോര്‍ച്ചറിയില്‍ എഴുന്നേറ്റ് നടന്നു. മുസാഫര്‍നഗറിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആണ്‍കുട്ടിയുടെ'മൃതദേഹം' എഴുന്നേറ്റ് നടന്നത്. ഇതിന്റെ പേരില്‍ ഡോക്ടറെ പിരിച്ചുവിട്ടു. റാധേ എന്ന പതിനേഴുകാരനെ അബോധാവസ്ഥയിലാണ് മുസാഫര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അഡ്മിറ്റ് ചെയ്തു പത്തുമണിക്കൂറിനു ശേഷം കുട്ടി മരിച്ചതായി ഡോക്ടര്‍ വിധിയെഴുതി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ വാര്‍ഡന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പോലിസും ആശുപത്രി ജീവനക്കാരും പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ട നടപടികള്‍ തുടരുമ്പോഴാണ് ബോധം തിരിച്ചുകിട്ടിയ 17കാരന്‍ എഴുന്നേറ്റ് നടന്നത്. സംഭവമറിഞ്ഞ സംസ്ഥാന ആരോഗ്യമന്ത്രി ഡോക്ടറെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടു. അന്വേഷണത്തിന് വിദഗ്ധ സമിതിയിലെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥയാണ് ഇത്തരമൊരു സാഹചര്യത്തിനു കാരണമായതെന്ന് പോലിസും പരാതി അറിയിച്ചിട്ടുണ്ട്. 'മരിച്ച' മകന്‍ ഉയര്‍ത്തെഴുന്നേറ്റ സന്തോഷത്തിലാണ് മാതാപിതാക്കള്‍.
No comments:
Post a Comment