Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

NIOT പരീക്ഷണാര്‍ത്ഥം ശുദ്ധജല വിതരണം നടത്തി

അഗത്തി(29/10/2011): അഗത്തി ജനതയുടെ ഏറെ കാലത്തെ സ്വപ്നം പൂവണിയുന്നു. മഴക്കാലത്ത്‌ ശേഖരിക്കുന്ന മഴവെള്ളവുമായി കഴിഞ്ഞു കൂടുന്ന ദ്വീപു ജനതയ്ക്കായി അറബിക്കടലിന്‍റെ അടിത്തട്ടില്‍ നിന്നും ആശ്വാസത്തിന്‍റെ നീരുറവകള്‍ ജനങ്ങളുടെ വീട്ടുമുറ്റത്തേക്കിനി ഒഴുകും. ചൂട്‌ കാലത്തും ഏറ്റവും കൂടുതല്‍ ശുദ്ധ ജല ക്ഷാമം അനുഭവപ്പെടുന്ന വേനല്‍ കാലത്തും ഇനി ദ്വീപു ജനതയ്ക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല എന്ന്‌ NIOT പ്രതീക്ഷ നല്‍കുന്നു. ഒരു താല്‍ക്കാലിക ജല വിതരണം നടത്തി ജല വിതരണ പ്രകിയകളുടെ കാര്യക്ഷമത പരിശോധിച്ചപ്പോയാണ്‌ ജന മനസുകളില്‍ പ്രതീക്ഷയുടെ തിരകള്‍ അലതല്ലിയത്‌. കടല്‍ ജലം ശുദ്ധികരിക്കുന്ന പ്രക്രിയകള്‍ ഏറ്റവും ചെലവേറിയതാണ്‌. നിലവില്‍ മൂന്നു ദ്വീപുകളിലാണ്‌ NIOT പ്രവര്‍ത്തനം ഉള്ളത്‌. പൊതുമരാമത്ത്‌ വിഭാഗമാണ്‌ ശുദ്ധജലം വിതരണം ചെയ്യുന്നത്‌.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)