കല്‍പേനി(29.10.11)- കഴിഞ്ഞ കുറേമാസങ്ങളായി കത്താതിരുന്ന പല തെരുവ് വിളക്കുകളും ഇന്ന് മുതല്‍ കത്തിത്തുടങ്ങുന്നു. കാരണം മറ്റൊന്നുമല്ല, ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ ഇന്ന് സന്ദര്‍ശിക്കുന്നതിന്‍റെ മുന്നോടിയായാണ് ഈ വിളക്ക് തെളിഞ്ഞത്. ബ്രേക്ക് വാട്ടറിന്‍റെ അരികില്‍ സ്ഥാപിച്ച പോസ്റ്റില്‍ ഇന്നലെയാണ് ലൈറ്റ് ഫിറ്റ് ചെയ്തത്. ഏതായാലും ഇ.ഇ യുടെ സന്ദര്‍ശനം കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
No comments:
Post a Comment