Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപുകളില്‍ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു

കല്‍പേനി(5.9.11)-മുന്‍ രാഷ്ട്രപതി ഡോക്ടര്‍ സര്‍വ്വേ പള്ളി രാധാകൃഷ്ണന്റെ ജന്‍മദിനമായ സെപ്തംബര്‍ 5, കല്‍പേനി ഡോക്ടര്‍  കെ.കെ. മുഹമ്മദ് കോയ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു. പതിവിലും വ്യത്യസ്തമായ രീതിയിലായിരുന്നു സ്ക്കൂള്‍ അസംബ്ളി.. മുഴുവന്‍ സ്ക്കൂളിലേയും വിദ്ധ്യാര്‍ത്ഥികളും അണിനിരന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ശ്രീ കെ.കെ.ജമാലുദ്ധീന്‍ കോയ (ചെയര്‍പേര്‍സണ്‍ സ്ക്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി) പതാക ഉയര്‍ത്തി. തുടര്‍ന്ന് ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി സി.പി.സുബൈദാബി അദ്ധ്യാപക ദിന സന്ദേശം വായിച്ചു. ശ്രീ കെ.കെ.ജമാലുദ്ധീന്‍കോയ (ചെയര്‍പേര്‍സണ്‍ സ്ക്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി) അദ്ധ്യാപക വിദ്ധ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. തദവസരത്തില്‍ വരും വര്‍ഷത്തെ എസ്.എസ്.എല്‍സി, പ്ളസ്ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തൂ. ശ്രീ.സി.ജി. ഹൈദര്‍ (പി.ടി.എ   എസ്.ബി.എസ്)  ശ്രീ കെ.കെ.ചെറിയകോയ  (പി.ടി.എ  ജെ.ബി.എസ് ) പ്രസ്തുത വേദിയില്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. ശ്രീമതി എം.പി. ബി. പ്രധാനാദ്ധ്യാപിക എസ്.ബി.എസ്.നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് സ്ക്കൂള്‍ വിദ്ധ്യാര്‍ത്ഥികളുടെ വിവിധയിനം കലാപരിപാടികളും നടന്നു.(Reporter:Nishad.M.K-Kalpeni)

കില്‍ത്താന്‍:-
 (SMC Chairman- P.K.Ibrahim Haji പതാക ഉയര്‍ത്തുന്നു)
(Shri.P.Yacoob,TGT ദ്വീപ് വിദ്യാഭ്യാസം നിലവാരം കുറയുന്നതിനെകുറിച്ച് ചര്‍ച്ച നടത്തുന്നു)

1 comment:

As Usual, Unusual.. said...

പുറമേ നിന്നുള്ള ഒരു നിരീക്ഷകന്‍ എന്ന നിലയ്ക്ക് എന്‍റെ എളിയ അഭിപ്രായം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു:

"ദ്വീപ്‌ വിദ്യാഭ്യാസ നിലവാരം" എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിട്ടുണ്ട്. മികച്ച സൌകര്യങ്ങളും അധ്യാപക വിദ്യാര്‍ഥി അനുപാതവും ഉള്ള ദ്വീപിലെ വിദ്യാഭ്യാസ നിലവാരം കുത്തനെ താഴുന്നത് വളരെ ഗൌരവമായി തന്നെ കാണേണ്ട ഒരു പ്രശ്നമാണ്. ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ അതില്‍ നിന്നുള്ള നിഗമനങ്ങളോ പ്രശ്നങ്ങള്‍ക്കുളള പരിഹാരങ്ങളോ ഒന്നും തന്നെ ഒരിടത്തും സൂചിപ്പിച്ചു കാണുന്നില്ല. അധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാര്‍ഥികലോടും ഒക്കെ ഇതിന്‍റെ കാരണങ്ങള്‍ ആരായുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ മേല്‍ പഴി ചാരാന്‍ ശ്രമിക്കുന്നതായിട്ടാണ് കാണുന്നത്. ആരും തന്നെ തങ്ങളുടെ ഭാഗത്തുള്ള അപാകതകള്‍ സമ്മതിക്കാന്‍ തയാറാകുന്നില്ല.


വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി കൊടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പരാജയപ്പെടുന്നു എന്നാണു എനിക്ക് തോന്നുന്നത്. "എനിക്ക് പഠിക്കണം" എന്ന് ഒരു കുട്ടിക്ക് സ്വയം ഒരു തോന്നല്‍ ഉണ്ടായാല്‍ തന്നെ പകുതി ജോലി കഴിയും. ആ തോന്നല്‍ വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ ചെയ്യാം എന്നാണു ആദ്യം പരിശോധിക്കേണ്ടത്.

*കുട്ടിയുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവനു പഠിക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളും അന്തരീക്ഷവും ഒരുക്കി കൊടുക്കാന്‍ രക്ഷിതാക്കള്‍ വിചാരിച്ചാല്‍ സാധിക്കും.

*തനിക്ക് അനുവദിച്ചിരിക്കുന്ന പീരീഡ്‌ ക്ലാസ്സില്‍ വന്നു പാഠഭാഗം പറഞ്ഞു കൊടുക്കുന്നതോടെ തന്‍റെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് അധ്യാപകര്‍ കരുതരുത്. ക്ലാസ്സ്കളില്‍ കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പരിഹരിക്കാനും ഉള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമം അധ്യാപകരും നടത്തണം.

*പാട്യെതര വിഷയങ്ങളിലുള്ള പാടവം, വായന ശീലം, പൊതു വിജ്ഞാനം, വര്‍ത്തമാന ലോകം എന്നിവയെ ക്കുറിച്ചുള്ള അവബോധം എന്നിവയൊക്കെ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.

*വായന ശീലം വളര്‍ത്തിയെടുക്കാനായി വായന മത്സരം, ക്വിസ് എന്നിങ്ങനെയുള്ള പരിപാടികള്‍ നടത്താം. ലൈബ്രറി നിര്‍ബന്ധമായ ഒരു പീരീഡ്‌ ആക്കി വായിച്ച പുസ്തകത്തെ പറ്റി ഒരു ആസ്വാദനം അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ചിത്ര രചന, കഥ, കവിത എന്നിവ എഴുതിക്കുക, ഏറ്റവും നല്ല രചനയെ അനുമോദിക്കുക എന്നിവയൊക്കെ കുട്ടികളില്‍ വായന ശീലം വളര്‍ത്തിയെടുക്കാന്‍ സഹായകമാകും.

*കുട്ടികളോട് തലേദിവസത്തെ പ്രധാന വാര്‍ത്തകള്‍ എഴുതിക്കൊണ്ട് വരാന്‍ ആവശ്യപ്പെടുക, അതുമായി ബന്ധപ്പെട്ട പ്രശ്നോത്തരി സംഘടിപ്പിക്കുക ഇവയൊക്കെ ആനുകാലിക സംഭവങ്ങള്‍ ശ്രദ്ധിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും.

ഈ രീതിയില്‍ എല്ലാവരും ഒത്തൊരുമിച് പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ നിലവാരം എന്ന മല വെറും എലിയാകുന്നത് കാണാം..!

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)