കല്‍പേനി :സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഡോലിപ്പാട്ട് മല്‍സരത്തില്‍ സൂപ്പര്‍ ഇലവന്‍ ആര്‍ട്ട്സ് ആന്റ് സ്പോട്സ് ക്ളബ്ബ് ടീം ജേതാക്കളായി. ഈ ടീമിന്റെ മിന്നുന്ന പ്രകടനം ആസ്വാദകര്‍ക്ക് ഹരമായി. കല്‍പ്പേനിയിലെ പ്രശസ്ത ഗായകരായ ഇ. കെ. ഹക്കീം പി.പി.സെയ്ത് എന്നിവരുടെ സാന്നിധ്യവും പി.അക്ബറിന്റെ മാന്ത്രിക താളവും സംഗീത പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. മല്‍സരത്തില്‍ എം.കെ.കുഞ്ഞിക്കോയ യുടെ നേതൃത്ത്വത്തിലുളള കെ.ബി.സി.സി ടീം രണ്ടാം സ്ഥാനത്തെത്തി. തുടര്‍ന്ന് നടന്ന മാപ്പിളപ്പാട്ട് മല്‍സരത്തിലും പി.പി.സെയ്ത് (സൂപ്പര്‍ ഇലവന്‍) ഒന്നാം സ്ഥാനവും ഇ.കെ.ഹക്കീം (സൂപ്പര്‍ ഇലവന്‍) രണ്ടാം സ്ഥാനവും കരസ്ഥമാക്കി(This news reported by നിഷാദ് കല്‍പേനി)
No comments:
Post a Comment