കൊല്‍ക്കത്ത: രാഷ്ട്രീയമുഖം മാറിയ പശ്ചിമബംഗാളിന്റെ പേരും മാറുന്നു. 'പശ്ചിംബംഗ' എന്നായിരിക്കും ഇനി ബംഗാളിന്റെ പുതിയ പേര്. കൊല്‍ക്കത്തയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച തീരുമാനമായത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അന്തിമ തീരുമാനമായത്.
No comments:
Post a Comment