അഗത്തി(19.8.11)- നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 09.55 ന് 20 യാത്രക്കാരെയും വഹിച്ച് കൊണ്ട് പുറപ്പെട്ട എയര്‍ ഇന്‍ന്ത്യയുടെ AI 9501 എന്ന വിമാനം 11.15 ന് അഗത്തിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൂഴി മണ്ണിലേക്ക് തെന്നിയ വിമാനം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. യാത്രക്കാരും ജീവനക്കാരും സുക്ഷിതരാണ്. മോശം കാലവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദ് ചെയ്ത് കൊണ്ട് ഉന്നതതല അന്വേഷണത്തിന് സിവില്‍ ഏവിയേഷന്‍ ഡി.ജി ഉത്തരവിട്ടു. രേണു ഷെഖാവത്ത്, ശ്രീനിവാസറാവു എന്നിവരാണ് വിമാനം പറത്തിയത്. ശനിയാഴ്ച ചെന്നൈയില്‍ ഡി.ജി.സി.എ ഓഫീസര്‍ കൊച്ചിയിലെത്തും. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം അഗത്തിയിലെത്തി വിമാനം പരിശോധിക്കും. അതിനുശേഷമേ തുടര്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കൂ.
No comments:
Post a Comment