Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പുണ്യമാസം പിറന്നു


വ്രതശുദ്ധിയുടെ പുണ്യ മാസം ആഗതമായി. വിശ്വാസികളുടെ ദിനരാത്രങ്ങളിനി പ്രാര്‍ഥനയുടെയും ദൈവസമര്‍പ്പണ ത്തിന്റെയും മാത്രമാവും. മത കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ ദൈവം സ്വര്‍ഗത്തിന്റെ കവാടം തുറന്നിടുന്ന മാസമാണിത. എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിശ്വാസിക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയതു കൂടിയാണ് ഈ പുണ്യകാലം. വാക്കും നോട്ടവും കേള്‍വിയും ചലനവും ചിന്തകളുമെല്ലാം സൂക്ഷിക്കുന്നവന് മാത്രമുള്ളതാണ് റംസാന്‍. അല്ലാത്തവര്‍ വെറുതെ പട്ടിണി കിടക്കേണ്ട എന്നതാണ് പ്രവാചക സന്ദേശം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവന് വ്രതാനുഷ്ഠാനത്തിന്റെ പുണ്യം ലഭിക്കും. വിശപ്പ് സഹിക്കുക എന്നതല്ല മറിച്ച് മനുഷ്യന്റെ ശുദ്ധീകരണമാണ് ഒരു മാസക്കാലം പകല്‍സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ഈ കര്‍മം കൊണ്ട് ഉദ്ദേശിക്കുന്നത്.
മറ്റുമാസങ്ങളേക്കാള്‍ സല്‍ക്കര്‍മങ്ങള്‍ക്ക് ഏറെയിരട്ടി പുണ്യം ലഭിക്കുന്നത് റംസാനിലാണെന്ന് ഇസ്‌ലാം പറയുന്നു. അതുകൊണ്ട് പ്രാര്‍ഥനകളോടൊപ്പം തന്നെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും വിശ്വാസികളോട് മതപണ്ഡിതര്‍ ആഹ്വാനം ചെയ്യുന്നു. ഇനിയൊരു മാസക്കാലം ഇസ്‌ലാംമതവിശ്വാസികളുടെ മനസ്സും ഗൃഹങ്ങളും ആത്മീയചൈതന്യത്തിന്റെ അനുഭൂതി നിറഞ്ഞതാവും. പള്ളികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതവും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)